നട്ടെല്ലില്ലാത്ത മകനെ അല്ല സിബി മലയില്‍ വളര്‍ത്തിയത്; അച്ഛനെ പറഞ്ഞ പേളി മാണിക്ക് മറുപടിയുമായി മകന്‍ ജോ

1 month ago 6
ഡല്‍ഹി ജന്തര്‍ മന്ദര്‍ പ്രതിഷേധത്തെ കുറിച്ച് എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന് ചോദിച്ചതുകൊണ്ടാണത്രെ പേളി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റുമായി എത്തിയത്. ഇതിലും ഭേധം പോസ്റ്റ് ഇടാത്തതായിരുന്നു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പക്ഷം. സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെ പിന്തുണച്ചും, അവരെ ആക്രമിച്ച ഉദ്യോഗസ്ഥരെ പിന്തുണച്ചും നിക്ഷ്പക്ഷമായ പ്രതികരണമായിരുന്നു. അതും കാവി നിറത്തിന്റെ പശ്ചാത്തലത്തില്‍. ആ പോസ്റ്റിനെ വിമര്‍ശിച്ചവരെ പേളി മാണി ബ്ലോക്ക് ചെയ്തു. പിന്നീട് കമന്റ് സെക്ഷന്‍ ഓഫ് ചെയ്തു വച്ചു

പിന്നാലെ സൈബര്‍ അറ്റാക്ക് കടുത്തതിനെ തുടര്‍ന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് പറഞ്ഞ് പേളി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ എത്തി. ഞാന്‍ പേളി മാണിയാണെന്നും എനിക്ക് കാവി നിറമാണ് ഇഷ്ടം എന്നും പറഞ്ഞുകൊണ്ടായിരുന്നു ആ ഇന്‍സ്റ്റഗ്രാം സ്റ്റോറി. അതില്‍ മറ്റൊരു പ്രസ്താവന കൂടെ പേളി കൂട്ടിച്ചേര്‍ത്തിരുന്നു- പരാജയപ്പെട്ട ഒരു സംവിധായകന്‍ തന്റെ നാല് പേജ് പോസ്റ്റിനെ പത്ത് പേജ് തിരക്കഥ എഴുതി വിമര്‍ശിച്ചു എന്ന് പറഞ്ഞുകൊണ്ട്. സംവിധായരന്‍ ആരാണെന്ന് പേളി പറഞ്ഞിട്ടില്ല. പക്ഷേ അത് തന്നെ ഉദ്ദേശിച്ചാണ് എന്ന് സിബി മലയിലിന്റെ മകന്‍ ജോ് സിബി മലയില്‍ പറയുന്നു.

Samayam Malayalamവിമര്‍ശിക്കുന്നവരെ ബ്ലോക്ക് ചെയ്യുന്ന പേളി മാണി; സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് മുന്‍ആരാധകര്‍; ഇത് നിങ്ങളുടെ ചളിയടി ഷോ അല്ലെന്ന്!
പേളി മാണിയുടെ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ലൈഡിലൂടെ വിമര്‍ശനുമായി എത്തിയത് ജോ സിബി മലയില്‍ ആണ്. അത് സിബി മലയില്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് പേളി അത്രയും വലിയൊരു ലെജന്റ് സംവിധായകനെ കുറിച്ച് അത്തരമൊരു പരമാര്‍ശം നടത്തിയത് എന്നാണ് വിലയിരുത്തലുകള്‍. അതിന് മറുപടിയുമായിട്ടാണ് ഇപ്പോള്‍ സംവിധായകന്റെ മകന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഹേയ് മമ്മാ ബെയര്‍, നിങ്ങള്‍ ആ 'പരാജയപ്പെട്ട ചലച്ചിത്ര സംവിധായകന്‍' എന്ന് വിളിച്ചത് എന്റെ അച്ഛനെയാണ്. ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമായി നോക്കിയിട്ട് വേണം ഇടപെടാന്‍. ഏഴ് സ്ലൈഡുകള്‍ വായിക്കാന്‍ നിങ്ങള്‍ക്ക് എത്ര മടിയാണോ. നിങ്ങളുടെ 5.7 മില്യണ്‍ ഫോളോവേഴ്‌സ് നിങ്ങളുടെ അപൂര്‍ണ്ണമായ ഈ ഡിപ്ലോമാറ്റിക് പോസ്റ്റ് വായിക്കണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ നിങ്ങള്‍ക്ക് 7 സ്ലൈഡുകള്‍ വായിക്കുന്നത് അത്രയധികം കടുപ്പമാണോ?


ഇത് നിങ്ങള്‍ വ്യക്തിപരമാക്കിയ സ്ഥിതിക്ക്, കളി ഇനി തുടങ്ങാം. ആ 'പരാജയപ്പെട്ട സംവിധായകന്‍' നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളര്‍ത്തിയത്; ഒരു ഭീരുവിനെ വളര്‍ത്തിയ നിങ്ങളുടെ അച്ഛനെപ്പോലെയല്ല അദ്ദേഹം. പിന്‍കുറിപ്പ്: അദ്ദേഹത്തിന്റെ പേര് സിബി മലയില്‍ എന്നാണ്. മുന്നോട്ട് പോകൂ, നിങ്ങളുടെ പരമാവധി ചെയ്യൂ- എന്നാണ് ജോ യുടെ മറുപടി.

ഞാനൊരു തെറ്റ് ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തത്, ഇത് എന്റെ ജീവിത മാര്‍ഗമല്ല, ഞാനൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അല്ല എന്ന് ജോയ് പറയുന്നുണ്ട്. അവരെ ഫോളോ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും നിങ്ങളുടെ താത്പര്യം. വ്യക്തിപരമായി ആക്രമിക്കാന്‍ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല. അത് എന്റെ ലക്ഷ്യമല്ല. എന്നാല്‍ ംസംബന്ധങ്ങളെ അസംബന്ധം എന്ന് വിളിക്കുന്നത് ആളുകളെ ചൊടിപ്പിക്കുന്നുണ്ടെങ്കില്‍ അത് അങ്ങനെ തന്നെയാവട്ടെ. കൂടുതലൊന്നും പറയാനില്ല. നമ്മുടെ പിന്തുണ ആവശ്യമുള്ളവര്‍ക്കായി എന്ത് വന്നാലും ഒന്നിച്ചു നില്‍ക്കുക. എല്ലാവരെയും സ്വന്തമെന്നപ്പോലെ സ്‌നേഹിക്കുക. പ്രളയകാലത്തും മഹാമാരിയുടെ സമയത്തും നമ്മള്‍ പരസ്പരം ഒന്നിച്ചു നിന്നതാണ്. നമ്മുടെ കുട്ടികള്‍ക്കായും നമുക്കത് ചെയ്യാം. ജയ് ഹിന്ദ്

Read Entire Article