നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

4 weeks ago 5

മലയാള നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ തുരുത്തിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അബു സലീം സഞ്ചരിച്ച കാർ എതിർദിശയിൽ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻഭാഗത്തിന്റെ ഒരു വശം പൂർണമായും തകർന്നിട്ടുണ്ട്. എന്നാൽ അബു സലീമിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. അബു സലീമിനൊപ്പം ഡ്രൈവറുൾപ്പെടെ രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറുവശത്ത് വന്ന കാറിൽ ദമ്പതികളും ഒരു കുഞ്ഞും യാത്ര ചെയ്തിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Entire Article