നടൻ ദിനേഷ് മം​ഗളൂരു അന്തരിച്ചു, യാത്രയായത് KGFലെ കള്ളക്കടത്തുകാരന്‍ ഷെട്ടി ഭായിയെ അനശ്വരനാക്കിയ താരം

4 months ago 5

Dinesh Mangaluru

അന്തരിച്ച നടൻ ദിനേഷ് മം​ഗളൂരു | ഫോട്ടോ: X, സ്ക്രീൻ​ഗ്രാബ്

ബെം​ഗളൂരു: പ്രശസ്ത കന്നഡ നടൻ ദിനേഷ് മം​ഗളൂരു (63) അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ കുന്ദാപുരയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് എന്ന ചിത്രത്തിലെ സ്വർണക്കടത്തുകാരൻ ഷെട്ടി ഭായി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്കും സുപരിചിതനാണ് അദ്ദേഹം.

നാടകം, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിലായി വ്യാപിച്ചുകിടന്ന കരിയറിലൂടെ കന്നഡ ചലച്ചിത്ര വ്യവസായത്തിന് ദിനേഷ് നൽകിയ സംഭാവനകൾ ഏറെയാണ്.

കലാസംവിധായകനായും കഴിവുതെളിയിച്ച കലാകാരനായിരുന്നു ദിനേഷ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭൗതികശരീരം ബെംഗളൂരുവിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ലഗ്ഗെരെയിൽ വെച്ചായിരിക്കും സംസ്കാരച്ചടങ്ങുകൾ നടക്കുക. താരത്തിന്റെ മരണവാർത്ത പുറത്തുവന്നതോടെ സിനിമാ മേഖലയുടെ നാനാതുറകളിൽ നിന്ന് നിരവധി പേരാണ് അനുശോചനവുമായെത്തിയത്.

നാടകത്തിലൂടെയാണ് ദിനേഷ് വിനോദലോകത്തേക്ക് വന്നത്. പിന്നീട് സിനിമയിൽ സഹസംവിധായകനായും കലാസംവിധായകനായും അദ്ദേഹം ചുവടുമാറ്റി. ഏകദേശം 200 സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉളിദവരു കണ്ടാന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങിയവയാണ് ദിനേശ് മംഗളൂരു അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

'ആ ദിനഗളു'വിലെ സീതാറാം ഷെട്ടി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. ‘നമ്പർ 73’, ‘ശാന്തിനിവാസ്’ തുടങ്ങിയവയാണ് കലാസംവിധാനം നിർവഹിച്ച ശ്രദ്ധേയ ചിത്രങ്ങൾ.

Content Highlights: Kannada histrion Dinesh Mangaluru, known for his relation successful KGF, passes distant astatine 63

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article