ഭയങ്കര സ്റ്റൈലിഷ് ആയി ഡ്രസപ് ചെയ്ത് നടക്കാനുള്ള താത്പര്യം കുറഞ്ഞു എന്നാണ് സമീറ റെഡ്ഡി പറയുന്നത്. നിങ്ങള്‍ക്കൊക്കെ നന്നായി ഡ്രസ്സപ് ചെയ്യുന്നത് നിങ്ങളൊക്കെ ആസ്വദിക്കുന്നുണ്ടോ. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതിലുള്ള താത്പര്യമൊക്കെ പോയി. അതിനൊരു കാരണമുണ്ട്. മുന്‍പൊക്കെ എന്റെ ലുക്ക് എന്തായിരിക്കും എന്നതില്‍ ഞാന്‍ വല്ലാതെ ആകുലപ്പെട്ടിരുന്നു. പെര്‍ഫക്ട് ആണോ, അപ്പിയറന്‍സ് നന്നാവുമോ എന്നൊക്കെയുള്ള സമ്മര്‍ദ്ദം എന്റെയുള്ളില്‍ തന്നെ ഉണ്ടായി.
പക്ഷേ ഇപ്പോള്‍ എനിക്ക് എന്റെ ലുക്ക് എന്റെ സ്‌റ്റൈല്‍, എന്റെ രീതികള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. സ്ട്രസ്സ് ഇല്ല. ലുക്കിലും അപ്പിയറന്‍സിലുമൊക്കെയുള്ള സമ്മര്‍ദ്ദം നിങ്ങള്‍ ഒഴിവാക്കി കഴിഞ്ഞാലുള്ള വൈബ് ഒന്ന് വേറെ തന്നെയാണ് എന്നാണ് സമീറ റെഡ്ഡി പറയുന്നത്.
Also Read: കല്യാണ ദിവസമാണ് ഞങ്ങള്‍ നേരില്‍, അടുത്ത് കണ്ടത്; പ്രണയ വിവാഹത്തെ കുറിച്ച് ദര്‍ശന രാജേന്ദ്രന്റെ അമ്മ
ബോഡി ഷെയമിങിനെ കുറിച്ചും ശാരീരിക മാറ്റത്തെ കുറിച്ചും ഒരുപാട് സംസാരിച്ചിട്ടുള്ള നടിയാണ് സമീറ റെഡ്ഡി. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ ഘട്ടത്തില്‍ ശാരീരിക മാറ്റം നടിയെ വല്ലാതെ ബാധിച്ചിരുന്നുവത്രെ. രണ്ട് വര്‍ഷത്തോളം ആ അവസ്ഥയോട് പോരാടി. പക്ഷേ അതില്‍ നിന്ന് പുറത്ത് കടന്നപ്പോഴുള്ള മാറ്റം തനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയാത്തതാണ് എന്നാണ് സമീറ റെഡ്ഡി പറയുന്നത്. അമ്മയാവുന്നതും, പ്രായമാവുന്നതും, ശരീരത്തിന്റെ മാറ്റങ്ങളും എല്ലാം സമീറ റെഡ്ഡി ഇപ്പോള്‍ ആസ്വദിക്കുന്നു. ആരോഗ്യപരമായി ഇരിക്കുക എന്നതിനപ്പുറം, പെര്‍ഫക്ട് ശാരീരിക സൗന്ദര്യം വേണം എന്നതില്‍ യാതൊരു നിബന്ധനയും ഇല്ല. നരച്ച മുടിയും, ചാടിയ വയറുമൊക്കെ ഓകെയാണ് എന്നതാണ് സമീറ റെഡ്ഡിയുടെ പക്ഷം





English (US) ·