20 August 2025, 02:39 PM IST

ഷാജി കൈലാസും മമ്മൂട്ടിയും | ഫോട്ടോ: Facebook
പൂർണ ആരോഗ്യം വീണ്ടെടുത്ത് മമ്മൂട്ടി സിനിമയിൽ വീണ്ടും സജീവമാകുന്നു എന്ന വാർത്ത സിനിമാ ലോകത്തും ആരാധകർക്കിടയിലും ഉണ്ടാക്കിയ ആവേശം ചില്ലറയല്ല. കഴിഞ്ഞദിവസം ഈ വാർത്ത പുറത്തുവന്നതുമുതൽ നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായെത്തിയത്. മമ്മൂട്ടിക്കൊപ്പം ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാജി കൈലാസിന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
"നന്മയുള്ളവർക്ക് എന്നും ദൈവത്തിൻ്റെ കൂട്ടുണ്ട്. മനസ്സിൽ എന്നും നന്മ മാത്രം സൂക്ഷിക്കുന്ന മമ്മൂക്കയുടെ വരവ് നല്കുന്ന സന്തോഷം വലുതാണ്. ഈ ഒരു തിരിച്ചുവരവിനായി പ്രാർഥിച്ച അനേക കോടികളിലൊരാളായിരുന്നു ഞാനും. വരിക പ്രിയപ്പെട്ട മമ്മൂക്ക, പൂർവ്വാധികം കരുത്തോടെ തിരിച്ചുവരിക." ഷാജി കൈലാസിന്റെ വാക്കുകൾ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഷാജി കൈലാസ് പങ്കുവെച്ചിട്ടുണ്ട്.
1995-ൽ ദ കിംഗ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. പിന്നീട് ദ ട്രൂത്ത്, വല്ല്യേട്ടൻ, ഓഗസ്റ്റ് 15, ദ കിംഗ് ആൻഡ് ദ കമ്മീഷണർ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടി നായകനായി. നരസിംഹം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അഡ്വ. നന്ദഗോപാൽ മാരാർ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരേറെയാണ്.
Content Highlights: Director Shaji Kailas welcomes Mammootty backmost to cinema aft his recovery
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·