04 August 2025, 02:40 PM IST

മോഹൻലാൽ, ഷാരൂഖ് ഖാൻ | ഫോട്ടോ: എൻ.എം. പ്രദീപ്| മാതൃഭൂമി, AFP
മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ഷാരൂഖ് ഖാന് നാനാതുറകളിൽനിന്നും അഭിനന്ദന പ്രവാഹമാണ്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വരുന്ന അഭിനന്ദനങ്ങൾക്കെല്ലാം താരം കൃത്യമായ മറുപടി നൽകുന്നുമുണ്ട്. നടൻ മോഹൻലാലും ഷാരൂഖിന് അഭിനന്ദനമറിയിച്ച് സന്ദേശമയച്ചവരിൽപ്പെടുന്നു. ഇതിന് ഷാരൂഖ് നൽകിയ മറുപടി ഇരുവരുടെയും ആരാധകർ ആഘോഷമാക്കുകയാണ്.
‘ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. മികച്ച പ്രകടനത്തിന് അവാർഡ് നേടിയ ഉർവശിക്കും വിജയരാഘവനും പ്രത്യേക സല്യൂട്ട് നൽകുന്നു. ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി എന്നിവർക്കും എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ നേരുന്നു. കൂടാതെ, കേരളത്തിലെ പ്രതിഭകളായ ‘ഉള്ളൊഴുക്ക്’, ‘പൂക്കാലം’ എന്നീ സിനിമകളുടെ അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നു. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!’ എന്നാണ് മോഹൻലാൽ എക്സിൽ കുറിച്ചത്.
മലയാളത്തിന്റെ പ്രിയനടന്റെ ഈ വാക്കുകൾക്ക് മറുപടിയായിരുന്നു ഷാരൂഖിന്റെ പോസ്റ്റ്. ‘നന്ദി മോഹൻലാൽ സാർ... നമുക്ക് ഒരു വൈകുന്നേരം ഒരുമിച്ചുകൂടാം’ എന്നായിരുന്നു ഷാരൂഖ് പ്രതികരിച്ചത്.
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ജവാൻ’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. ‘ട്വൽത്ത് ഫെയിൽ’ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസിയെ തേടി പുരസ്കാരമെത്തിയത്.
Content Highlights: Mohanlal congratulated Shah Rukh Khan connected his National Award win. SRK responded
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·