നമുക്ക് കല്യാണം കഴിക്കാം എന്ന് ശരത് കുമാര്‍ ചോദിച്ചപ്പോള്‍ ഉടനെ വന്ന രാധികയുടെ മറുചോദ്യം; 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം

1 month ago 5
ഇക്കഴിഞ്ഞ ദിവസമാണ് രാധിക ശരത് കുമാറും ശരത്കുമാറും തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. തായ്ക്കിളവി എന്ന രാധികയുടെ പുതിയ സിനിമ റിലീസാവാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് സിനിമയിലേക്ക് വന്ന രാധികയുടെ അന്‍പത് വര്‍ഷവും, 25 ആം വിവാഹ വാര്‍ഷികവുമൊക്കെ ആഘോഷിക്കുന്നത്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് രാധിക സംസാരിച്ചു

പെട്ടന്നൊരു ദിവസം ശരത്കുമാര്‍ നമുക്ക് വിവാഹം കഴിക്കാം എന്ന് ചോദിച്ചപ്പോള്‍, Are you joking me- എന്നായിരുന്നുവത്രെ രാധികയുടെ മറുചോദ്യം. പക്ഷേ അതെ, ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും സംസാരിച്ച്, എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂട എന്ന ഉത്തരത്തിലേക്ക് എത്തി. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, അതാണ് വിവാഹത്തിലേക്ക് എത്തിച്ചത്. എന്റെ അനുഭവത്തില്‍ നിന്ന് ഞാനൊരു കാര്യം പറയാം, ചിലര്‍ക്ക് അത് ശരിയായിരിക്കണം എന്നില്ല- നല്ല സുഹൃത്തുക്കള്‍ വിവാഹം ചെയ്താല്‍ നല്ല ദാമ്പത്യം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കും- രാധിക ശരത്കുമാര്‍ പറഞ്ഞു

Also Read: അത് എന്റെ തെറ്റാണ്, അവളെ ആരും കുറ്റം പറയരുത്; വേര്‍പിരിയലിനെ കുറിച്ച് സുജിന്‍, പൊന്നൂസ് നല്ല കുട്ടിയാണ്

ശരത്തില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വലിയ മനസ്സ് തന്നെയാണ്, മാസ്‌കുലിന്‍ ശരീരമല്ല. ലുക്ക് ഞാന്‍ കാര്യമാക്കുന്ന ഒന്നേയല്ല. പക്ഷേ ശരത്തിന്റെ മനസ്സ് ഒരുപാട് നന്മ നിറഞ്ഞതാണ്. ആര്‍ക്കെങ്കിലും ഒരു പ്രശ്‌നം എന്ന് അറിഞ്ഞാല്‍ ആര് വേണമെങ്കിലും ഇല്ലായിരിക്കാം, പക്ഷേ ശരത്കുമാര്‍ അവിടെയുണ്ടാവും. അത് അദ്ദേഹത്തിന്റെ ജന്മഗുണം തന്നെയാണ്. നിങ്ങളുടെ ഈ ഗുണത്തിന് കര്‍ണന്‍ പോലും ലജ്ജിക്കുമെന്ന് ഞാന്‍ പറയാറുണ്ട്. അത്രയും സഹായിക്കാനുള്ള മനസ്സുണ്ട്.


അതിനൊക്കെ അപ്പുറം ശരത്കുമാര്‍ നല്ലൊരു അച്ഛനാണ്. ഒരു നല്ല ഭര്‍ത്താവ് എന്ന നിലയിലുള്ള പട്ടം കൊടുക്കുന്നതിനെക്കാള്‍, ഒരു നല്ല അച്ഛന്‍ എന്ന നിലയിലുള്ള പട്ടം നല്‍കും എന്ന് ഞാന്‍ എപ്പോഴും അദ്ദേഹത്തോട് പറയാറുള്ളതാണ്- രാധിക ശരത്കുമാര്‍ പറഞ്ഞു.

നമ്മ അണ്ണാച്ചി, സൂര്യവംസം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ശരത്കുമാറും രാധികയും സുഹൃത്തുക്കളായത്. 2001 ഫെബ്രുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ആ ബന്ധത്തില്‍ ഒരു മകനും പറഞ്ഞു. നേരത്തെയുള്ള വിവാഹത്തില്‍ രാധികയ്ക്ക് ഒരു മകളും, ശരത്കമാറിന് ഒരു മകളും (വരലക്ഷ്മി) ഉണ്ട്.

Read Entire Article