Published: September 18, 2025 10:00 AM IST
1 minute Read
-
ട്വന്റി20 റാങ്കിങ്ങിൽ എല്ലാ വിഭാഗത്തിലും ഇന്ത്യൻ താരങ്ങൾ ഒന്നാമത്
ദുബായ് ∙ ട്വന്റി20 ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനത്തെത്തിയതോടെ ട്വന്റി20യിലെ എല്ലാ റാങ്കിങ്ങുകളിലും ഇന്ത്യൻ താരങ്ങളുടെ സർവാധിപത്യം. ബാറ്റിങ്ങിൽ ഇന്ത്യയുടെ അഭിഷേക് ശർമയാണ് ഒന്നാമത്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ടീം റാങ്കിങ്ങിൽ മാസങ്ങളായി ഇന്ത്യയാണ് ഒന്നാമത്. ഇതോടെയാണ് റാങ്കിങ്ങിന്റെ എല്ലാ മേഖലകളും ഇന്ത്യ ആധിപത്യം സ്ഥാപിച്ചത്.മുപ്പത്തിനാലുകാരനായ വരുൺ ഇതാദ്യമായാണ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ജസ്പ്രീത് ബുമ്ര, സ്പിന്നർ രവി ബിഷ്ണോയ് എന്നിവരാണ് മുൻപ് റാങ്കിങ്ങിൽ മുന്നിലെത്തിയ ഇന്ത്യൻ ബോളർമാർ.ഏകദിന ടീം റാങ്കിങ്ങിൽ ഒന്നാമതും ടെസ്റ്റ് റാങ്കിങ്ങിൽ നാലാമതുമാണ് ഇന്ത്യ.
English Summary:








English (US) ·