നമ്മളെപ്പോലെ തന്നെയാ ബിഗ് ബിയും! വീട്ടിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ വാട്സാപ്പ് ഗ്രൂപ്പും ചില 'നുണ'കളും, രഹസ്യം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

5 days ago 3

Contributed by: Vishnu Santhosh|Samayam Malayalam14 Sept 2026, 3:04 p.m. IST

ഭാര്യ ജയാ ബച്ചനെ പരിപാടികൾക്ക് കൃത്യസമയത്ത് ഒരുക്കിയെടുക്കാനും, വീട്ടിലെ ചെറിയ പിണക്കങ്ങൾ ഒഴിവാക്കാനും അമിതാഭ് ബച്ചൻ കണ്ടെത്തിയ രസകരമായ ചില കുറുക്കുവഴികൾ. താരപരിവേഷങ്ങൾക്കപ്പുറം ഒരു സാധാരണ കുടുംബനാഥനായി മാറുന്ന ബിഗ് ബിയുടെ കുടുംബവിശേഷങ്ങൾ.

bchchanഅമിതാഭ് ബച്ചനും ജയ ബച്ചനും
ബോളിവുഡിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചൻ . അദ്ദേഹത്തിന്റെ ഓരോ കാര്യങ്ങളും നോക്കാൻ ചുറ്റും എപ്പോഴും വലിയൊരു സംഘം തന്നെയുണ്ടാകും. പക്ഷേ, ക്യാമറകൾ ഓഫ് ചെയ്ത് വീട്ടിലെത്തിയാൽ ബിഗ് ബിയും നമ്മളെപ്പോലെ ഒരു സാധാരണ കുടുംബനാഥനാണ്. ഭാര്യയുടെ ചെറിയ പിണക്കങ്ങൾ ഒഴിവാക്കാനും, വീട്ടിലെ കാര്യങ്ങൾ സുഗമമായി കൊണ്ടുപോകാനും ബോളിവുഡിന്റെ ബിഗ് ബിക്ക് മാനേജർമാരുടെയോ പേഴ്സണൽ അസിസ്റ്റന്റുമാരുടെയോ ആവശ്യമില്ല. മറിച്ച്, അദ്ദേഹം ആശ്രയിക്കുന്നത് നമ്മുടെയെല്ലാം ഫോണിലുള്ളതുപോലൊരു 'ഫാമിലി വാട്സാപ്പ് ഗ്രൂപ്പിനെയാണ്'. അടുത്തിടെ ' കൗൻ ബനേഗ ക്രോർപതി ' വേദിയിലാണ് അദ്ദേഹം ഈ രസകരമായ കുടുംബവിശേഷങ്ങൾ പങ്കുവെച്ചത്.

ഷൂട്ടിംഗ് തിരക്കുകൾ കാരണം വീട്ടിലെത്താൻ വൈകുമെന്ന് ഉറപ്പായാൽ അദ്ദേഹം ആദ്യം ചെയ്യുന്നത് ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇടുകയാണ്. 'എനിക്കായി രാത്രി ഭക്ഷണം കാത്തുവെക്കേണ്ട' എന്നതാണ് ആ മെസ്സേജ്. താൻ വരുന്നത് വരെ ഭാര്യ ഉറങ്ങാതെ, ഭക്ഷണം കഴിക്കാതെ കാത്തിരിക്കണം എന്നൊന്നും അദ്ദേഹം ചിന്തിക്കുന്നില്ല. മുൻകൂട്ടി പറയാതെ വൈകി വീട്ടിലെത്തിയാൽ ജയയ്ക്ക് ദേഷ്യം വരുമെന്ന് ബച്ചൻ തന്നെ സമ്മതിക്കുന്നുണ്ട്. തന്റെ മെസ്സേജ് കണ്ടാൽ ജയ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകും. പരസ്പരമുള്ള ഈ മനസ്സിലാക്കലും വ്യക്തിപരമായ ദിനചര്യകൾക്ക് നൽകുന്ന ബഹുമാനവുമാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പോസിറ്റീവ്.

Samayam Malayalamകല്യാണം കഴിഞ്ഞ്, ഒരു സാധാരണ ജീവിതം ജീവിക്കാനായിരുന്നു എനിക്കാഗ്രഹം; അനു ഇത്രയും വലിയ സ്റ്റാറാണെന്ന് മനസ്സിലായത് വിവാഹത്തിന് ശേഷം; ഭുവന്‍
ഒരുമിച്ച് പുറത്തുപോകുമ്പോഴും ബച്ചൻ ഇത്തരം ചില കുറുക്കുവഴികൾ പ്രയോഗിക്കാറുണ്ട്. നമ്മളിൽ പലരെയും പോലെ 'ഭാര്യ ഒരുങ്ങാനെടുക്കുന്ന സമയം' തന്നെയാണ് ബച്ചന്റെയും മുന്നിലെ പ്രധാന വെല്ലുവിളി. പക്ഷേ അതിനൊരു കിടിലൻ പരിഹാരം അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. വൈകുന്നേരം 6 മണിക്കാണ് ഒരു പരിപാടിക്ക് പോകേണ്ടതെങ്കിൽ, അത് 5 മണിക്കാണെന്ന് ബച്ചൻ ജയയോട് മുൻകൂട്ടി പറയും! അതോടെ മൂന്നരയാകുമ്പോൾ തന്നെ ജയ ഒരുങ്ങാൻ തുടങ്ങും. ഒടുവിൽ അവസാന നിമിഷത്തെ ടെൻഷനില്ലാതെ രണ്ടാളും കൂടി കൃത്യസമയത്ത് തന്നെ പരിപാടിക്ക് എത്തുകയും ചെയ്യും.


55 വർഷങ്ങൾക് മുന്നേ അതായത് 1971 'ഗുഡി ' ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് 1973-ൽ അവർ വിവാഹിതരായി. കത്തുകളുടെയും ലാൻഡ്‌ലൈൻ ഫോണുകളുടെയും കാലത്ത് തുടങ്ങിയ ആ സ്നേഹബന്ധം ഇന്ന് സ്മാർട്ട്‌ഫോണിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് സന്തോഷത്തോടെ മുന്നോട്ട് പോകുന്നത്. വലിയ സർപ്രൈസുകളോ സിനിമാറ്റിക് ഡയലോഗുകളോ ഒന്നുമല്ല, മറിച്ച് പരസ്പരം മനസ്സിലാക്കുന്നതും പ്രായോഗികമായി ചിന്തിക്കുന്നതുമാണ് ഒരു നല്ല ദാമ്പത്യത്തിന്റെ രഹസ്യമെന്ന് അമ്പത് വർഷം പിന്നിട്ട ഈ താരകുടുംബം നമ്മളോട് പറയുന്നു.
Read Entire Article