20 August 2025, 06:01 PM IST

സ്വരാ ഭാസ്‌കർ, ഡിംപിൾ യാദവ് | Photo: Facebook/ Swara Bhasker, PTI
അടിസ്ഥാനപരമായി മനുഷ്യരെല്ലാം ബൈസെക്ഷ്വലാണെന്ന് നടി സ്വരാ ഭാസ്‌കര്‍. സമാജ്‌വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള അഭിമുഖത്തിലാണ് സ്വരാ ഭാസ്‌കര്‍ മനസുതുറന്നത്.
'നമ്മളെല്ലാവരും ബൈസെക്ഷ്വലാണ്. എന്നാല്‍, എതിര്‍ലിംഗത്തോടുള്ള ലൈംഗിക താത്പര്യമെന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി സാംസ്‌കാരികമായി നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആശയമാണ്. കാരണം, മനുഷ്യവംശം നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. അതിനാല്‍ അത് ഒരു സാമൂഹിക നിയമമായി മാറുകയായിരുന്നു', എന്നാണ് ഒരു അഭിമുഖത്തില്‍ സ്വരാ ഭാസ്‌കര്‍ പറഞ്ഞത്.
തുടര്‍ന്ന് നടിക്ക് ആരോടെങ്കിലും ക്രഷ് തോന്നിയിരുന്നോ എന്ന് അവതാരകന്‍ ചോദിച്ചു. ഡിപിംള്‍ യാദവ് എന്നായിരുന്നു ഉടന്‍ സ്വരയുടെ മറുപടി. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍ യാദവ്.
2023 ഫെബ്രുവരിയിലാണ് സ്വരയും ഫഹദും വിവാഹിതരായത്. സെപ്റ്റംബറില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു. നേരത്തെ, സമാജ്‌വാദി പാര്‍ട്ടി അംഗമായിരുന്ന ഫഹദ്, 2024 ഒക്ടോബറിലാണ് പാര്‍ട്ടി വിട്ട് ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയില്‍ ചേര്‍ന്നത്. അതേവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫഹദ് അണുശക്തി നഗറില്‍നിന്ന് ജനവിധി തേടിയിരുന്നെങ്കിലും പരാജയപ്പെട്ടു.
Content Highlights: Swara Bhasker reveals her views connected bisexuality and confesses a crush connected Dimple Yadav
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·