ഒരാഴ്ച പിന്നിടുമ്പോളെക്ക് രണ്ട് ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് കളക്ഷൻ എങ്ങനെ എന്ന് നോക്കാം.
മോളിവുഡിലെ രണ്ട് വമ്പൻ ചിത്രങ്ങളും നല്ല പ്രതീക്ഷകളോടെയാണ് റിലീസ് ചെയ്തത്, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല റിവ്യൂസ് നേടിയാണ് ചിത്രങ്ങൾ മുന്നേറുന്നത്. വമ്പൻ താര നിര അണിനിരക്കുന്ന ഹൃദയപൂർവ്വം കൂടുതൽ കളക്ഷൻ ആണ് പ്രതീക്ഷിച്ചത്, പക്ഷേ അതിനേക്കാൾ ഒരുപടി മുൻപിൽ എത്തിയത് കല്യാണിയുടെ ലോക ആയിരുന്നു.ലോക ചാപ്റ്റർ 1 ന്റെ കളക്ഷൻ ആദ്യ ദിവസം ഹൃദയപൂർവ്വത്തിന് താഴെയായിരുന്നുവെങ്കിലും, രണ്ടാം ദിവസം മുതൽ അത് കാര്യങ്ങൾ മാറ്റിമറിച്ചു. ആദ്യ വാരാന്ത്യത്തിലെ മുഴുവൻ കണക്കുകളും നോക്കുമ്പോൾ അത് ഒരു ഉയർന്ന ഗ്രാഫ് നിലനിർത്തി, ഞായറാഴ്ച ആയപ്പോഴേക്കും മുൻപിലെത്തി. കണക്കുകൾ പ്രകാരം ഇരുപതുകോടി കഴിഞ്ഞിട്ടുണ്ട് ലോകയുടെ കളക്ഷൻ.
മൊത്തത്തിൽ, സൂപ്പർഹീറോ ചിത്രം നാല് ദിവസം നീണ്ടുനിന്ന ആദ്യ വാരാന്ത്യം ഇന്ത്യൻ ബോക്സ് ഓഫീസിൽ 24-24.1 കോടി രൂപയുടെ മികച്ച കളക്ഷനുമായി അവസാനിപ്പിച്ചു.
ലോക: അദ്ധ്യായം 1 ആദ്യ നിണം മുതൽ നാല് ദിവസത്തെ കണക്കുകൾ നോക്കിയാൽ
ഡേ 1 - 2.7 കോടി
ഡേ 2 - 4 കോടി
ഡേ 3 - 7.6 കോടി
ഡേ 4 - 9.7-9.8 കോടി
ആകെ - 24-24.1 കോടിയാണ് ലോക നേടിയത്.
അതേസമയം ഹൃദയപൂർവ്വത്തിന്റെ കണക്കുകൾ നോക്കിയാൽ
ALSO READ: പാർവതി അമ്മയാകുന്നു! മോഹൻലാലിൻറെ നായികയായി വന്ന അമേരിക്കക്കാരി; എന്റെ പ്രെഗ്നൻസി ഗ്ലോയെന്ന് താരം
ഇന്ത്യൻ ബോക്സ് ഓഫീസിൽ ആദ്യ വാരാന്ത്യ കളക്ഷനിൽ ചെറിയ ഒരു വ്യത്യാസമുണ്ട്. മോഹൻലാൽ നായകനായ ചിത്രത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഞായറാഴ്ചയാണ് ഏറ്റവും ഉയർന്ന കളക്ഷൻ നേടിയത്, കണക്കുകൾ പ്രകാരം 3.8-3.9 കോടി.
ഹൃദയപൂർവ്വം ആദ്യ വാരാന്ത്യം നോക്കുമ്പോൾ 12.55-12.65 കോടി സ്കോറോടെ ആണ് ലോകയുടെ പിന്നിലേക്ക് എത്തിയത്.
ഹൃദയപൂർവ്വത്തിന്റെ ആദ്യ ദിവസങ്ങളിലെ കളക്ഷൻ നോക്കാം
ഒന്നാം ദിവസം – 3.25 കോടി
രണ്ടാം ദിവസം – 2.5 കോടി
മൂന്നാം ദിവസം – 3 കോടി
നാലാം ദിവസം – 3.8-3.9 കോടി





English (US) ·