‘നമ്മുടെ പ്രിയപ്പെട്ടവരുടെ രക്തത്തേക്കാൾ വലുതാണോ പണം? അത് ബ്ലഡ്മണി മാത്രമല്ല, ശാപം കിട്ടിയ പണം; ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ എവിടെ?: വിമർശിച്ച് പ്രിയങ്ക

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 03 , 2025 03:16 PM IST

1 minute Read

പ്രിയങ്ക ചതുർവേദി (X/@priyankac19)
പ്രിയങ്ക ചതുർവേദി (X/@priyankac19)

മുംബൈ∙ ഏഷ്യാകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുമെന്ന് ഉറപ്പായതിനു പിന്നാലെ, കേന്ദ്രസർക്കാരിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനുമെതിരെ (ബിസിസിഐ) രൂക്ഷ വിമർശനവുമായി ശിവസേന ഉദ്ധവ് വിഭാഗം എംപി പ്രിയങ്ക ചതുർവേദി. പഹൽഗാമിൽ ഉൾപ്പെടെ ജീവൻ നഷ്ടമായ ഇന്ത്യക്കാരുടെയും വീരമൃത്യു വരിച്ച സൈനികരുടെയും രക്തത്തേക്കാൾ വില പണത്തിനുണ്ടോ എന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പ്രിയങ്ക ചോദിച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കേന്ദ്രസർക്കാരിന്റേത്, കപടനിലപാടാണെന്ന് ഇതിനകം വ്യക്തമായെന്നും പ്രിയങ്ക വിമർശിച്ചു. 

‘‘ബ്ലോക്ബസ്റ്റർ മത്സരം: സെപ്റ്റംബർ 14ന് ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നടക്കുന്നു, ഇതിനു പുറമേ സൂപ്പർ ഫോറിലും ഫൈനലിലും വീണ്ടും ഇന്ത്യ–പാക്ക് മത്സരത്തിന് സാധ്യത.ഇന്ത്യക്കാരായ നമ്മുടെ സഹോദങ്ങളുടെയും സൈനികരുടെയും രക്തത്തേക്കാൾ വില പണത്തിനുണ്ടെങ്കിൽ ഇതു സംഭവിക്കും. ഓപ്പറേഷൻ സിന്ദൂറിന്റെ കാര്യത്തിൽ കപട നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കം തികച്ചും ലജ്ജാകരമാണ്. ഇനി ബിസിസിഐയോടും ഒരു കാര്യം – നിങ്ങൾ ഇതിലൂടെ ലക്ഷ്യമിടുന്നത് വെറും ബ്ലഡ് മണി മാത്രമല്ല, ശാപം കിട്ടിയ പണം കൂടിയാണ്’ – പ്രിയങ്ക ചതുർവേദി എക്സിൽ കുറിച്ചു.

സെപ്റ്റംബർ 9ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാകപ്പ് ട്വന്റി20 മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്ക ചതുർവേദിയുടെ വിമർശനം.

സെപ്റ്റംബർ 10ന് യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം. സെപ്റ്റംബർ 14ന ഇന്ത്യ – പാക്കിസ്ഥാൻ സൂപ്പർ പോരാട്ടം നടക്കുമ്പോൾ 19ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഒമാനെയും നേരിടും. ഇന്ത്യയുടെ 2 ഗ്രൂപ്പ് മത്സരങ്ങൾ ദുബായിലും ഒരെണ്ണം അബുദാബിയിലുമാണ്.

“Blockbuster Fixture: India vs Pakistan scheduled for 14 September, 2025 with imaginable rematches during Super Four and Final”
When wealth is much important than the humor of our chap Indians and our men successful uniform. Shame connected GoI for being a hypocrite connected Operation Sindoor. And… pic.twitter.com/AJG4xruesB

— Priyanka Chaturvedi🇮🇳 (@priyankac19) August 3, 2025

എട്ടു ടീമുകൾ 2 ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കുന്ന ആദ്യ റൗണ്ടിനു ശേഷം 4 ടീമുകൾ സൂപ്പർ ഫോറിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 20 മുതൽ 26 വരെ നടക്കുന്ന സൂപ്പർ ഫോർ റൗണ്ടിൽ ഓരോ ടീമിനും മൂന്നു മത്സരം വീതമുണ്ട്. സൂപ്പർ ഫോറിൽ കൂടുതൽ പോയിന്റ് നേടുന്ന രണ്ടു ടീമുകൾ 28ന് ദുബായിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

ഏകദിന ഫോർമാറ്റിൽ നടന്ന 2023ലെ ഏഷ്യാകപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ. ഫൈനലിൽ ശ്രീലങ്കയെയാണ് തോൽപ്പിച്ചത്.

English Summary:

Money important than blood: Uddhav Sena MP slams authorities implicit Ind vs Pak match

Read Entire Article