Authored by: അശ്വിനി പി|Samayam Malayalam•23 Jun 2025, 2:42 pm
അനുശ്രീയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർക്ക് ഏറെ പരിചിതനാണ് താരത്തിന്റെ സഹോദരൻ അനൂപ് മുരളിയും. ചേട്ടന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ നടി
അനുശ്രീ സഹോദരനൊപ്പം Also Read: വിജയിയുമായുള്ള ബന്ധത്തിന്റെ പേരിൽ എന്തൊക്കെ കേട്ടു, എന്നിട്ടിപ്പോൾ എന്തായി; ആന്റണിയെ ചേർത്തു പിടിച്ച് ഇളയദളപതി
ചേട്ടനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പമാണ് അനുശ്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് . ഹാപ്പി ബർത്ത് ഡേ അണ്ണാ, എപ്പോഴും ഇങ്ങനെ ഉണ്ടാവട്ടെ നമ്മൾ, എന്നും- എന്നാണ് അനുശ്രീ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. പോസ്റ്റിന് താഴെ ചേട്ടൻ അനൂപ് മുരളിയ്ക്ക് ആശംസകളുമായി സിനിമ സെലിബ്രേറ്റികളും അനുശ്രീയുടെ ആരാധകരും എല്ലാം എത്തി. അനുശ്രീയുടെ പോസ്റ്റുകളിലൂടെ ചേട്ടൻ അനൂപ് മുരളിയും കുടുംബവും ആരാധകർക്ക് ഏറെ പിരിചിതനാണ്.
നമ്മൾ എപ്പോഴും ഇങ്ങനെ ഉണ്ടാവട്ടെ, ചേട്ടനെ ചേർത്തു പിടിച്ച് അനുശ്രീ; അണ്ണന് ബർത്ത് ഡേ ആശംസകൾ
സിനിമയിൽ ഇപ്പോൾ വളരെ അധികം സെലക്ടീവാണ് അനുശ്രീ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കഥ ഇതുവരെ എന്ന ചിത്രത്തിന് ശേഷം അനുശ്രീയ സിനിമകളിൽ കണ്ടിട്ടില്ല. താര എന്ന ചിത്രം ഏറ്റെടുത്തതായിട്ടാണ് വിവരം. ആ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സിനിമകൾ തുടർച്ചയായി സംഭവിക്കുന്നില്ല എങ്കിലും സോഷ്യൽ മീഡിയയിലൂടെയും പൊതു പരിപാടികളിലൂടെയും എല്ലാം അനുശ്രീ വളരെ അധികം സജീവമാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·