Authored by: അശ്വിനി പി|Samayam Malayalam•24 Jun 2025, 3:59 pm
വിജയ് യുടെ കഴിഞ്ഞ ജന്മദിനത്തിൽ തൃഷ കൃഷ്ണൻ പങ്കുവച്ച ഫോട്ടോ വൻ വൈറലായിരുന്നു. ഇത്തവണ എന്ത് പങ്കുവയ്ക്കും എന്നറിയാൻ കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു ഫോട്ടോ തന്നെയാണ് സൗത്ത് ഇന്ത്യൻ ക്വീൻ പങ്കുവച്ചത്
ഗോസിപ്പുകൾക്ക് തൃഷയുടെ മറുപടി ആരാധകർ കാത്തിരുന്നത് പോലെ തന്നെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു ചിത്രവുമായിട്ടാണ് തൃഷ ഇൻസ്റ്റഗ്രാമിൽ എത്തിയത്. ഒരുപാട് വൈകി പങ്കുവച്ച ഫോട്ടോ ആയിരുന്നുെവെങ്കിലും ഇപ്പോഴും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ അവസാനിച്ചിട്ടില്ല. തൃഷയുടെ പ്രിയപ്പെട്ട വളർത്തു നായയെ വിജയ് എടുത്ത് കൊഞ്ചിക്കുന്നതും, സമീപത്തായി തൃഷ ഇരിക്കുന്നതുമായ മനോഹരമായ ഒരു ഫോട്ടോയ്ക്കൊപ്പമാണ് ഇത്തവണ തൃഷ വിജയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചത്. പിന്നാലെ ഇരുവരെയും സംബന്ധിച്ച് വരുന്ന പ്രണയ ഗോസിപ്പുകൾക്ക് പഴയതിലും അധികം ശക്തി കൂടി.
Also Read: മീനാക്ഷിയെ പ്രശംസിച്ച് മഞ്ജു വാര്യർ! ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഈ മലയാളി ആരാണ്?എന്നാൽ തന്നെ സംബന്ധിയ്ക്കുന്ന ഗോസിപ്പുകൾ പടച്ചുവിടുന്നവർക്ക്, എങ്കിൽ പിന്നെ നിങ്ങൾ കുറച്ചധികം കൂടെ പറയൂ എന്ന ഭാവത്തിലാണ് തൃഷ കൃഷ്ണ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി എത്തിയിരിക്കുന്നത്. നമ്മൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നത് കാണുമ്പോൾ ചില ദുർഗന്ധം പരത്തുന്നവർക്ക് അത് വളരെ കൺഫ്യൂസിങ് ആയിട്ടുള്ള കാര്യമാണ് - എന്ന് തൃഷ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പാപ്പരാസികൾക്കുള്ള നല്ല അസ്സൽ മറുപടിയാണിതെന്നാണ് ആരാധകരുടെ വാദം.
നമ്മൾ പ്രണയത്തിൽ മുഴുകി നിൽക്കുന്നത് കാണുമ്പോൾ ചില ദുഷിപ്പുള്ളവർ കൺഫ്യൂഷനിലാവും; വിജയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് പിന്നാലെ മറുപടിയുമായി തൃഷ കൃഷ്ണൻ
ഇതിന് മുൻപും പലത തരത്തിലുള്ള ഗോസിപ്പുകൾക്കും അപവാദ പ്രചരണങ്ങൾക്കും തൃഷ പാത്രമായിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ തന്റെ സന്തോഷത്തോടെയുള്ള ജീവിതത്തെ ബാധിയ്ക്കുന്നില്ല എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് തൃഷ കൃഷ്ണൻ എന്നും പങ്കുവയ്ക്കാറുള്ളത്. തൃഷ തന്റെ സിനിമ തിരക്കുകളുമായി മുന്നോട്ടു പോകുകയാണ്. മണിരത്നവും കമൽ ഹാസനും ഒന്നിച്ച തഗ്ഗ് ലൈഫ് എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവിൽ അഭിനയിച്ചത്. നിലവിൽ സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനമയുടെ തിരക്കിലാണ് തൃഷ കൃഷ്ണൻ

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·