നയിക്കാൻ സിജോമോൻ ജോസഫ്, അടിച്ചു തകർക്കാൻ അക്ഷയ് മനോഹർ, വരുൺ നായനാര്‍; തൃശൂർ ടൈറ്റൻസ് സെറ്റാണ്

5 months ago 5

മനോരമ ലേഖകൻ

Published: August 19, 2025 02:24 PM IST

1 minute Read

  • ബാറ്റിങ് നിരയുടെ കരുത്തിൽ തൃശൂർ ടൈറ്റൻസ്

  • കഴിഞ്ഞ സീസണിലെ ഫോം തുടരാൻ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന തൃശൂർ ടൈറ്റൻസ് താരങ്ങൾ (കെസിഎൽ പങ്കുവച്ച ചിത്രം)
ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന തൃശൂർ ടൈറ്റൻസ് താരങ്ങൾ (കെസിഎൽ പങ്കുവച്ച ചിത്രം)

തിരുവനന്തപുരം∙ കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനവുമായി ലീഗ് റൗണ്ടിൽ 4–ാം സ്ഥാനത്തെത്തിയ തൃശൂർ ടൈറ്റൻസ് ഇത്തവണ കൂടുതൽ മികച്ച താരനിരയും തയാറെടുപ്പുമായാണ് പോരാട്ടത്തിനിറങ്ങുന്നത്. കേരള സീനിയർ ടീം താരം സിജോമോൻ ജോസഫാണ് ഇത്തവണ നായകൻ. വൈസ് ക്യാപ്റ്റൻ അക്ഷയ് മനോഹർ. കഴിഞ്ഞ തവണ ടീമിന്റെ ടോപ് സ്കോററായിരുന്ന വിഷ്ണു വിനോദിനെ കൈവിട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ് മനോഹറും വരുൺ നായനാരും അഹമ്മദ് ഇമ്രാനും ഇത്തവണയും ടീമിലുണ്ട്. ഒപ്പം കൊച്ചി നിരയിൽനിന്ന് ഷോൺ റോജറിനെയും ഒപ്പമെത്തിച്ചു. 

അതിവേഗ സ്കോറിങ്ങിന് മിടുക്കുള്ള അരുൺ പൗലോസ്, വിഷ്ണു മേനോൻ, ആനന്ദ് കൃഷ്ണൻ എന്നിവരും ഉൾപ്പെട്ട ബാറ്റിങ് നിര ശക്തം. സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ കെ.ആർ.രോഹിതും ടീമിലുണ്ട്. കേരള രഞ്ജി ട്രോഫി ടീമിന്റെ പേസ് ആക്രമണം നയിച്ച എം.ഡി.നിധീഷാണ് ബോളിങ് നിരയിൽ തുറുപ്പുചീട്ട്. മുൻ രഞ്ജി താരം എസ്.സുനിൽ കുമാറാണു മുഖ്യ കോച്ച്. കഴിഞ്ഞ സീസണിൽ കോച്ചായിരുന്ന സുനിൽ ഒയാസിസാണ് കോച്ചിങ് ഡയറക്ടർ. ഫിന്നസി ഗ്രൂപ്പ് ഡയറക്ടർ സജാദ് സേഠ് ആണ് ടീം ഉടമ.

ടീം അംഗങ്ങൾ: ബാറ്റർ: അക്ഷയ് മനോഹർ, ആനന്ദ് കൃഷ്ണൻ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, കെ.ആർ.രോഹിത്, വിഷ്ണു മേനോൻ, അരുൺ പൗലോസ്, അജു പൗലോസ്. വിക്കറ്റ് കീപ്പർ– വരുൺ നായനാർ, എ.കെ.അർജുൻ ഓൾറൗണ്ടർ: സിജോമോൻ ജോസഫ്, സി.വി.വിനോദ് കുമാർ, സിബിൻ ഗിരീഷ്. പേസർ: എം.ഡി.നിധീഷ്, ആനന്ദ് ജോസഫ്, ആതിഫ് ബിൻ അഷ്‌റഫ്, ആദിത്യ വിനോദ്. സ്പിന്നർ: മുഹമ്മദ് ഇഷാഖ്, കെ.അജ്‌നാസ്, അമൽ രമേഷ്.

English Summary:

KCL Match Preview: Thrissur Titans vs Calicut Globestars Showdown

Read Entire Article