Published: June 21 , 2025 01:05 PM IST
1 minute Read
ഗോൾ ∙ ശ്രീലങ്ക – ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം കളി നിർത്തുമ്പോൾ മൂന്നിന് 177 എന്ന നിലയിലുള്ള ബംഗ്ലദേശ് ഇന്ന് വേഗത്തിൽ സ്കോർ ഉയർത്തി ജയത്തിനായി പൊരുതും. ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ നജ്മുൽ ഹുസൈൻ ഷാന്റോയും (56*) മുഷ്ഫിഖുർ റഹിമുമാണ് (22*) ക്രീസിൽ. ആദ്യ ദിവസങ്ങളിൽ ബാറ്റിങ്ങിന് അനുകൂലമായ പിച്ച് സ്പിന്നർമാരെ തുണയ്ക്കാൻ തുടങ്ങിയതോടെ ഇരു ടീമുകൾക്കും ജയപ്രതീക്ഷയുണ്ട്.
495നു പുറത്തായ ബംഗ്ലദേശിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് പ്രതീക്ഷയോടെ ഇന്നലെ 4ന് 368 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ലങ്ക ഓഫ് സ്പിന്നർ നയീം ഹസന്റെ അഞ്ചു വിക്കറ്റ് നേട്ടത്തിനു മുന്നിൽ 485നു പുറത്തായി. കമിന്ദു മെൻഡിസും(87) മിലൻ രത്നായകെയും (39) ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 84 റൺസാണ് ലങ്കയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ബംഗ്ല ഫാസ്റ്റ് ബോളർ ഹസൻ മഹമൂദ് 3 വിക്കറ്റെടുത്തു. 10 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലദേശിനായി ഓപ്പണർ ഷാഡ്മാൻ ഇസ്‍ലാം 76 റൺസെടുത്തു. സ്കോർ: ബംഗ്ലദേശ് 495, മൂന്നിന് 177 (ഷാഡ്മാൻ ഇസ്‍ലാം 78, ഷാന്റോ 56*), ശ്രീലങ്ക 485 (പാത്തും നിസങ്ക 187, കമിന്ദു മെൻഡിസ് 87, നയീം ഹസൻ 5–121, ഹസൻ മഹമൂദ് 3–74).
English Summary:








English (US) ·