'നരിവേട്ട' ഓര്‍മിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വര്‍ത്തമാനകാലം; ചിത്രം വന്‍വിജയത്തിലേക്ക്

7 months ago 10

25 May 2025, 08:59 PM IST

narivetta

പ്രതീകാത്മക ചിത്രം | Photo: Instagram/ Narivetta

അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ 'നരിവേട്ട' മികച്ച അഭിപ്രായവുമായി തീയേറ്ററുകളില്‍ മുന്നേറുന്നു. പിഎസ്‌സി വഴി ലഭിച്ച പോലീസ് കോണ്‍സ്റ്റബിള്‍ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വര്‍ഗീസ് പീറ്ററാണ് ചിത്രത്തിലെ നായകന്‍. താത്പര്യമില്ലാതെ പോലീസ് ജോലിക്ക് പോകേണ്ടി വരുന്ന വര്‍ഗീസിന് മുത്തങ്ങ സമരത്തില്‍ സമരക്കാരെ നിയന്ത്രിക്കാന്‍ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്. സമരക്കാര്‍ക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വര്‍ഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ ചരിത്രത്തില്‍ വെറുമൊരു സ്ഥലപ്പേരില്‍ മാത്രമൊതുങ്ങുന്നതല്ലാത്ത മുത്തങ്ങ ഭൂസമരം ഓര്‍മ്മപ്പെടുത്തികൊണ്ടാണ് 'നരിവേട്ട' കഥ പറയുന്നത്.

നിരൂപക പ്രശംസയ്ക്ക് പുറമെ ബോക്‌സ് ഓഫീസിലും ആഗോളതലത്തില്‍ വേട്ട തുടരുകയാണ് 'നരിവേട്ട'. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ വൈകാരിക അഭിപ്രായപ്രകടനങ്ങളുടെ വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ചിത്രത്തിന്റെ സ്വീകാര്യതയെ വ്യക്തമാക്കുന്നുണ്ട്. നടന്ന സംഭവങ്ങളെ സിനിമാറ്റിക്ക് എലമെന്റ് ചേര്‍ത്തൊരുക്കിയ 'നരിവേട്ട' ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണെന്നാണ് പ്രേക്ഷക- നിരൂപക അഭിപ്രായം. 'എആര്‍എം' എന്ന സിനിമക്ക് ശേഷം ടൊവിനോയുടേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണിത്. ടൊവിനോയ്ക്ക് പുറമെ തമിഴ് നടനും സംവിധായകനുമായ ചേരന്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയിയുടെ പശ്ചാത്തലസംഗീതത്തെക്കുറിച്ച് പറയാതെ 'നരിവേട്ട'യെക്കുറിച്ചുള്ള ആസ്വാദനം പൂര്‍ത്തിയാവില്ല. അബിന്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീര്‍ക്കുകയായിരുന്നു ജേക്‌സ് ബിജോയ്. ഛായാഗ്രഹണം നിര്‍വഹിച്ച വിജയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ആര്‍ട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Content Highlights: Narivetta, starring Tovino Thomas, received captious acclaim for portrayal of the Muthanga incident

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article