.jpg?%24p=f9ee774&f=16x10&w=852&q=0.8)
ധ്യാൻ ശ്രീനിവാസൻ | ഫയൽ ഫോട്ടോ
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി, വീക്കെന്‍ഡ് ബ്ലോക്ക്‌ബെസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിച്ച് നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍ ജി. എന്നിവര്‍ ചേര്‍ന്ന് സംവിധാനംചെയ്ത ചിത്രമാണ് 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍'. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ പരസ്പരം ട്രോളുകളുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.
ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യചെയ്ത ധ്യാന്‍ ശ്രീനിവാസന്‍, ഡോ. റോണി ഡേവിഡ് രാജ്, സിജു വില്‍സണ്‍, അമീന്‍ എന്നിവര്‍ വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് കഴിഞ്ഞദിവസം അഭിമുഖം നല്‍കിയിരുന്നു. ഇത്തരത്തില്‍ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ അമീനിനെ ട്രോളിയത്. സംസാരത്തിനിടെ ടൊവിനോ ചിത്രം 'നരിവേട്ട'യെക്കുറിച്ച് അമീന്‍ പരാമര്‍ശിച്ചപ്പോള്‍, ആ ചിത്രത്തെക്കുറിച്ച് സംസാരിച്ചാല്‍ നല്ല ഇടികിട്ടും എന്നായിരുന്നു ധ്യാനിന്റെ ട്രോള്‍.
കാലാവസ്ഥ എതിരായിട്ടുപോലും ആളുകള്‍ 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍' കാണാന്‍ വലിയ രീതിയില്‍ തീയേറ്ററുകളിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ധ്യാന്‍. കനത്ത മഴയ്ക്കിടയിലും പല നൈറ്റ് ഷോകളും ഹൗസ് ഫുള്‍ ആയിരുന്നുവെന്നും ഞായറാഴ്ചകളിലും കൂട്ടത്തോടെ ആളുകള്‍ ചിത്രം കാണാന്‍ എത്തിയെന്നും ധ്യാന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ 'നരിവേട്ട' കാണാന്‍ പോയപ്പോഴും 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍' ഹൗസ് ഫുള്‍ ആയിരുന്നു എന്ന് അമീന്‍ പറഞ്ഞു. ഉടനെയാണ് ധ്യാന്‍ ട്രോളിയത്. 'നരിവേട്ടയെക്കുറിച്ച് നല്ലതുപറഞ്ഞാല്‍ ഇടികിട്ടും. ഞാനല്ല ഇടിക്കുക, വേറെ ആളെവെച്ച് ഇടിപ്പിക്കും', എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ക്ക് പിന്നാലെ കൂട്ടച്ചിരി ഉയര്‍ന്നു.
നേരത്തെ, തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ഉണ്ണി മുകുന്ദന്റെ മുന്‍മാനേജര്‍ വിപിന്‍ കുമാര്‍ വി. നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. 'നരിവേട്ട'യെ പ്രശംസിച്ച് താന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചതിനാണ് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചത് എന്നായിരുന്നു വിപിന്റെ പരാതി.
Content Highlights: Dhyan Sreenivasan trolls Ameen astir `Narivetta` during `Detective Ujjwalan` promotions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·