Published: October 15, 2025 04:39 PM IST
1 minute Read
മുംബൈ∙ ക്രിക്കറ്റ് താരമാകുന്നതിനു മുന്‍പ് ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചു മനസ്സു തുറന്ന് ബംഗ്ലദേശിന്റെ ലോകകപ്പ് താരം മറൂഫ അക്തർ. വനിതാ ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്നതിനിടെയാണ് ബംഗ്ലദേശ് പേസറുടെ വെളിപ്പെടുത്തൽ വൈറലാകുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കുടുംബത്തെ ആരും വിവാഹം ക്ഷണിക്കാറില്ലെന്നും മറുഫ വിഡിയോയിൽ പറയുന്നു. വിങ്ങിക്കരഞ്ഞുകൊണ്ടാണ് ബംഗ്ലദേശ് താരം വിഡിയോയിൽ സംസാരിക്കുന്നത്.
‘‘വിവാഹം പോലുള്ള ഒത്തുചേരലുകൾക്കൊന്നും അവർ ഞങ്ങളെ വിളിക്കാറില്ല. ഞങ്ങള്‍ക്കു നല്ല വസ്ത്രങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണെന്നു പറയും. അവിടെയൊക്കെ പോയാൽ ഞങ്ങൾക്ക് ഉള്ള വില കൂടി നഷ്ടമാകും. അങ്ങനെയാണ് അവർ പറയുക. ഈദിനു പുതിയ വസ്ത്രങ്ങൾ പോലും വാങ്ങാൻ സാധിക്കാത്ത സമയമുണ്ടായിരുന്നു. എന്റെ പിതാവ് കർഷകനാണ്, കൈവശം ആവശ്യത്തിനു പണമുണ്ടാകില്ല. ഗ്രാമത്തിലെ ആളുകളും പിന്തുണയ്ക്കില്ല.’’
‘‘ഇപ്പോഴുള്ള അവസ്ഥയിലേക്കു ഞങ്ങളെത്തിയിട്ട് അധികകാലമായിട്ടില്ല. പല ആൺകുട്ടികൾക്കും ചെയ്യാൻ സാധിക്കാത്തതുപോലെ ഞാനിപ്പോൾ എന്റെ വീട്ടുകാരെ നോക്കുന്നുണ്ട്. അക്കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്. ആളുകൾ എന്നെ ആരാധനയോടെ നോക്കുമ്പോൾ ഇപ്പോൾ എനിക്ക് അദ്ഭുതമാണ്. ടിവിയിൽ എന്നെ കാണുമ്പോൾ നാണം വരും.’’– മറൂഫ പറഞ്ഞു.
പാക്കിസ്ഥാനെതിരായ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഏഴോവറുകൾ പന്തെറിഞ്ഞ മറൂഫ 31 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബംഗ്ലദേശ് ഏഴു വിക്കറ്റിനു വിജയിച്ച മത്സരത്തിലെ പ്ലേയർ ഓഫ് ദ് മാച്ച് മറൂഫ ആയിരുന്നു.
English Summary:








English (US) ·