നല്ലൊരു ബാറ്ററല്ല, പന്തുകളും പോര, ഇതെന്ത് ഓൾറൗണ്ടർ? ഇന്ത്യൻ താരത്തിന് രൂക്ഷവിമർശനം

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: November 27, 2025 11:01 AM IST

1 minute Read

 WILLIAM WEST / AFP
നിതീഷ് റെ‍ഡ്ഡി. Photo: WILLIAM WEST / AFP

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ താരം നിതീഷ് കുമാർ റെ‍ഡ്ഡിക്കെതിരെ തുറന്നടിച്ച് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച നിതീഷ് കുമാർ റെഡ്ഡി ഓസ്ട്രേലിയയ്ക്കെതിരെ മെൽബണിൽ സെഞ്ചറി നേടിയതോടെയാണ് ടീമിൽ സ്ഥിരം ഇടം നേടിത്തുടങ്ങിയത്. പക്ഷേ തുടർച്ചയായി അവസരങ്ങൾ പാഴാക്കിയതോടെയാണു താരത്തിനെതിരെ വിമർശന കടുക്കുന്നത്. ഓൾറൗണ്ടറായി ടീമിലെത്തിയ നിതീഷിന്റെ മികവിനെ യുട്യൂബ് ചാനലിലെ വിഡിയോയിലാണ് ക്രിസ് ശ്രീകാന്ത് വിമർശിച്ചത്.

‘‘ആരാണ് നിതീഷ് റെ‍ഡ്ഡിയെ ഓൾറൗണ്ടർ എന്നു വിളിക്കുന്നത്? അദ്ദേഹത്തിന്റെ ബോളിങ് കണ്ട് ആർക്കെങ്കിലും ഓൾറൗണ്ടറാണെന്നു പറയാൻ സാധിക്കുമോ? മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അദ്ദേഹം സെഞ്ചറി നേടി. അതു ശരിയാണ്. പക്ഷേ അതിനു ശേഷം നിതീഷ് കുമാർ റെഡ്ഡി എന്താണു ചെയ്തിട്ടുള്ളത്. നിതീഷ് റെഡ്ഡി ഓൾറൗണ്ടറാണെങ്കിൽ ഞാനും ഒരു വലിയ ഓൾറൗണ്ടറാണെന്നു പറയാം. നിതീഷിന്റെ പന്തുകൾക്ക് പേസ് ഉണ്ടോ? അല്ലെങ്കിൽ അദ്ദേഹം നല്ലൊരു ബാറ്റ്സ്മാൻ ആണോ? എങ്ങനെയാണ് ഈ താരത്തെ ഓൾറൗണ്ടറെന്നു വിളിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുന്നത്?.’’– ക്രിസ് ശ്രീകാന്ത് ചോദിച്ചു.

നിതീഷ് കുമാർ റെഡ‍്ഡിയെ ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരഞ്ഞെടുത്തതിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. ‘‘എന്തു ചെയ്തിട്ടാണ് നിതീഷിനെ ഏകദിന ടീമിലേക്കും എടുത്തതെന്നു മനസ്സിലാകുന്നില്ല. ഹാർദിക് പാണ്ഡ്യയുടെ പകരക്കാരനാണോ അദ്ദേഹം? എന്തുകൊണ്ടാണ് അക്ഷർ പട്ടേലിനെ സിലക്ട് ചെയ്യാതിരുന്നത്?’’– ശ്രീകാന്ത് ചോദിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിതീഷ് റെഡ്ഡിക്ക് വളരെ കുറച്ച് ഓവറുകൾ മാത്രമാണ് പന്തെറിയാൻ അവസരം ലഭിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 10 റൺസാണ് നിതീഷ് നേടിയത്. രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായി. മത്സരത്തിൽ ആകെ പത്തോവറുകളാണു താരം പന്തെറിഞ്ഞത്. പക്ഷേ വിക്കറ്റൊന്നും ലഭിച്ചതുമില്ല. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ താരം പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.

English Summary:

Krishnamachari Srikanth slams Nitish Kumar Reddy implicit his all-rounder abilities

Read Entire Article