30 August 2025, 04:53 PM IST

മോഹൻലാലും സുചിത്രയും മുകേഷും. മുകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം |ഫോട്ടോ: www.facebook.com/mukeshcineactor
കൗതുകമുണർത്തി നടനും എംഎൽഎയുമായ മുകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം. നടൻ മോഹൻലാലിന്റെ വിവാഹഫോട്ടോയാണ് മുകേഷ് സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. വിവാഹദിനത്തിൽ മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും മംഗളങ്ങൾ നേരുന്ന മുകേഷിനെ ചിത്രത്തിൽ കാണാം.
‘1921 എന്ന സിനിമയ്ക്ക് ശേഷമുള്ള എന്റെ ഹെയർ സ്റ്റൈലും ശരീരപ്രകൃതവും. ലാലിന്റെ വിവാഹത്തിൽ,’ എന്നായിരുന്നു ചിത്രത്തിനൊപ്പം മുകേഷ് കുറിച്ചത്. സിൽക്ക് ജുബ്ബ ധരിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന മോഹൻലാലിനേയും വിവാഹവേഷത്തിൽ, ആഭരണങ്ങളണിഞ്ഞുനിൽക്കുന്ന സുചിത്രയേയും ഈ അപൂർവചിത്രത്തിൽ കാണാം. 1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം.
അതേസമയം മോഹൻലാൽ നായകനായി രണ്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രമായ ഹൃദയപൂർവം മികച്ച പ്രേക്ഷകപിന്തുണയോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന് ടി.പി. സോനുവാണ് തിരക്കഥ ഒരുക്കിയത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു സത്യന്‍ അന്തിക്കാട് സിനിമയിലെത്തുന്നത്. വന്‍ വിജയമായ എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമാണിത്. ചിത്രത്തിന്റെ പിന്നണിയില്‍ സത്യന്‍ അന്തിക്കാടിനൊപ്പം മക്കളായ അഖില്‍ സത്യനും അനൂപ് സത്യനുമുണ്ട്.
മോഹൻലാലിന്റെ മകൻ പ്രണവ് നായകനാവുന്ന ഡീയസ് ഈറേ എന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടീസർ രണ്ടുദിവസം മുൻപ് പുറത്തിറങ്ങിയിരുന്നു.
Content Highlights: Actor and MLA Mukesh shares a uncommon photograph of Mohanlal`s wedding connected societal media
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·