നവാസ് ഇക്ക ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല! എന്റെ ഭാഗ്യം എന്റെ ഇക്കയാണ്, ജീവിതത്തിൽ സംഭവിച്ച ഏറ്റവും ബെസ്റ്റ്

5 months ago 6

Authored by: ഋതു നായർ|Samayam Malayalam2 Aug 2025, 9:35 am

അബൂബക്കറിന്റെ മക്കൾ എന്ന നിലയിലാണ് ആദ്യ കാലങ്ങളിൽ നിയാസും നവാസും അറിയപ്പെട്ടിരുന്നത് എന്നാൽ പിന്നീട് സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കാൻ ഇരുവർക്കും സാധിച്ചു.

നവാസ് കലാഭവൻ & രെഹ്നനവാസ് കലാഭവൻ & രെഹ്ന (ഫോട്ടോസ്- Samayam Malayalam)
എന്തൊരു പോക്കാണ് ഈ പോയത് നവാസേ! ഈ ഒരു ഒറ്റ ചോദ്യത്തോടെയാണ് കലാഭവൻ നവാസ് എന്ന ഏവർക്കും പ്രിയപ്പെട്ടവന്റെ മരണവാർത്ത പ്രിയപ്പെട്ടവർ ഉൾക്കൊള്ളുന്നത്. ഒരു അസുഖവും പ്രത്യേകിച്ചും ഇല്ലാത്ത ഒരാൾ. എത്ര വേഗമാണ് മരണത്തെ വരിച്ചത്. നവാസിന്റെ ഏറ്റവും പ്രിയപെട്ടവർക്ക് ഈ വിയോഗം അവർ ജീവിക്കുന്ന കാലമത്രയും ഉൾക്കൊള്ളാൻ സാധിക്കില്ല. ഇത്രയേറെ കുടുംബത്തെ സ്നേഹിച്ചിരുന്ന ഒരാൾ വേറെ ഇല്ലെന്നാണ് ഭാര്യ രഹ്ന തന്നെ പറഞ്ഞിട്ടുള്ളത്.

എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും നല്ല കാര്യം അത് എന്റെ നവാസിക്ക ആണ്. മാത്രമല്ല നവാസ് ഇക്ക ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല! എന്നും അവതാരകയുടെ ചോദ്യത്തിന് രഹ്ന മറുപടി നൽകിയിരുന്നു ഈ അടുത്തിടക്ക്.

ഇതേ ചോദ്യം നവാസിനോട് ചോദിച്ചാൽ ഉറപ്പായും പറയും ഞങ്ങൾ ഒരുമിച്ചതാണ് ഏറ്റവും ഭാഗ്യമെന്ന്. മൂന്നുകുഞ്ഞുങ്ങൾ ആണ് ഇരുവർക്കും. അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽകുമ്പോൾ ആണ് ഇരുവരും പരസ്പരം കാണുന്നതും പിന്നീട് വിവാഹ ആലോചനയിലൂടെ ഒന്നാകുന്നതും. ഒരു കംപ്ലീറ്റ് ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. നവാസ് ഇല്ലാതെ എങ്ങനെ രഹ്ന മുൻപോട്ട് പോകും എന്നാണ് മിക്ക കമന്റുകളും നവാസിന്റെ മരണവർത്തയിൽ നിറയുന്നതും.

ALSO READ: നിങ്ങളുടെ മകൾ പ്രിയയെ എനിക്ക് തന്നതിന് നന്ദി; അമ്മായിയപ്പനും അമ്മായിയച്ഛനും വിവാഹ വാർഷികാശംസകളുമായി കുഞ്ചാക്കോ ബോബൻഅനുകരണകലയെ സ്നേഹിച്ച് കലാഭവനിലേക്ക് എത്താൻ നവാസ് ഏറെ കഷ്ടപെട്ടിരുന്നു. സ്കൂൾ പഠനസമയത്തുമുതൽ മിമിക്രിയിലും പാട്ടിലും എല്ലാം തന്റെ കഴിവ് തെളിയിച്ച കലാകാരൻ. നടൻ അബൂബക്കറിന്റെ മകൻ. ആദ്യം അച്ഛന്റെ ലേബലിൽ അറിയപ്പെട്ടിരുന്നു എങ്കിലും പിന്നീട് അദ്ദേഹം അനുകരണകലയിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കി. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഹിറ്റ്‌ലർ ബ്രദേഴ്‌സ് ജൂനിയർ മാൻഡ്രേക്ക് മാട്ടുപ്പെട്ടി മച്ചാൻ ചന്ദമാമ തുടങ്ങിയ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു,

ALSO READ: ബൗൺസർമാർ പിടിച്ചുമാറ്റിയിട്ടും ആരാധികമാർ മഞ്ജുവിനെ വളഞ്ഞു! മുടിയിലും കവിളിലും തലോടി വീട്ടമ്മമാർ; മഞ്ജുവിന്റെ വിശേഷംചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ ആണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നവാസ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയിരുന്നു. ഹോട്ടലിലെ റൂം ബോയ് ആണ് നവാസ് കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Entire Article