നഷ്ടപ്പെട്ട വിജയാവേശം തിരിച്ചുപിടിച്ചു, ഇന്നു ജയിച്ചാൽ പരമ്പര നഷ്ടമാകില്ല; സഞ്ജു ഇന്നും പുറത്തിരിക്കും, നിതീഷ് റെഡ്ഡി കളിക്കുമോ?

2 months ago 4

മനോരമ ലേഖകൻ

Published: November 06, 2025 10:10 AM IST

1 minute Read

  • മത്സരം ഉച്ചകഴിഞ്ഞ് 1.45 മുതൽ

ശുഭ്മൻ ഗിൽ ഗോൾഡ് കോസ്റ്റിൽ പരിശീലനത്തിനിടെ. ബിസിസിഐ എക്സിൽ പങ്കുവച്ച ചിത്രം.
ശുഭ്മൻ ഗിൽ ഗോൾഡ് കോസ്റ്റിൽ പരിശീലനത്തിനിടെ. ബിസിസിഐ എക്സിൽ പങ്കുവച്ച ചിത്രം.

ഗോൾഡ് കോസ്റ്റ് ∙ നഷ്ടപ്പെട്ടുപോയ വിജയാവേശം തിരിച്ചുപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഇപ്പോൾ. ഞായറാഴ്ച ഹൊബാർട്ടിൽ നടന്ന മൂന്നാം ട്വന്റി20യിൽ ജേതാക്കളായ ടീം ഫോമിനെച്ചൊല്ലിയുള്ള ആശങ്ക ഉപേക്ഷിച്ചുകഴിഞ്ഞു. പരമ്പരയിലെ നാലാം മത്സരം ഇന്നു ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുമ്പോൾ ഇന്ത്യയെ പ്രതീക്ഷയുടെ തീരത്തു നിർത്തുന്നതും 187 റൺസ് പിന്തുടർന്ന വിജയിച്ച ആ മത്സരത്തിന്റെ ഓർമകളാണ്.

5 മത്സര പരമ്പരയിൽ ഇരു ടീമുകളും 1–1 എന്ന നിലയിലാണ്. ഇന്നു ജയിക്കുന്ന ടീമിന് പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പിക്കാം. ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം. ഇതുവരെ 2 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ മാത്രമാണ് ഗോൾഡ് കോസ്റ്റിലെ കരാരെ സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളത്.

പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച അർഷ്‍ദീപ് സിങ്ങായിരുന്നു കഴിഞ്ഞ മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച്. കുൽദീപ് യാദവിനു പകരം സ്പിൻ ഓൾറൗണ്ടറായി എത്തിയ വാഷിങ്ടൻ സുന്ദർ ബാറ്റിങ്ങിലും ഫോം തെളിയിച്ചു. അതുകൊണ്ടുതന്നെ ടീം സിലക്‌ഷനെക്കുറിച്ച് ഇന്ന് ഇന്ത്യയ്ക്ക് അധികം തലപുകയ്ക്കേണ്ടി വരില്ല. പരുക്കു ഭേദമായി തിരിച്ചെത്തുന്ന ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡി, ശിവം ദുബെയെ മറികടന്നു ടീമിലിടം നേടുമോ എന്നതിൽ മാത്രമാണ് സസ്പെൻസ്. മൂന്നാം ട്വന്റി20യിൽ 3 ഓവറിൽ 43 റൺസ് വഴങ്ങിയ ദുബെ ബോളിങ്ങിൽ നിരാശപ്പെടുത്തിയിരുന്നു. സഞ്ജു സാംസണു പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ കളിക്കാനാണു സാധ്യത.

ഹെഡ് ഇല്ലാതെ ഓസീസ്ജോഷ് ഹെയ്സൽവുഡ‍ിന്റെ അഭാവം മൂന്നാം മത്സരത്തിൽ ഓസീസ് ബോളിങ്ങിന്റെ മൂർച്ച കുറയാൻ കാരണമായിരുന്നു. ആഷസ് തയാറെടുപ്പുകൾക്കായി ഓപ്പണർ ട്രാവിസ് ഹെഡും പിൻമാറിയത് ഇന്ന് അവർക്കു തിരിച്ചടിയാണ്. ക്യാപ്റ്റൻ മിച്ചൽ മാർഷിനെയും മധ്യനിരയിൽ ടിം ഡേവിഡിനെയും ബാറ്റിങ്ങിൽ കൂടുതലായി ആശ്രയിക്കേണ്ടിവരും.

ഗില്ലിന് സമ്മർദംഏകദിന പരമ്പരയിൽ അവസരത്തിനൊത്ത് ഉയരാതിരുന്ന ശുഭ്മൻ ഗില്ലിനു ട്വന്റി20യിലും അത്ര നല്ല സ്ഥിതിയല്ല. മഴമൂലം ഉപേക്ഷിച്ച ആദ്യ ട്വന്റി20യിൽ 37 റൺസുമായി പുറത്താകാതെ നിന്നെങ്കിലും തുടർന്നുള്ള 2 മത്സരങ്ങളിൽ ഗില്ലിനു നേടാനായത് 20 റൺസ്. സഹഓപ്പണർ അഭിഷേക് ശർമ ഒരുവശത്ത് നിറഞ്ഞാടുമ്പോൾ ബാറ്റിങ്ങിലെ ഫോമില്ലായ്മ ഗില്ലിനെ കൂടുതൽ സമ്മർദത്തിലാക്കുന്നുണ്ട്. ബാക്കപ് ഓപ്പണറായി യശസ്വി ജയ്സ്വാൾ റിസർവ് ബെഞ്ചിൽ അവസരം കാത്തിരിക്കുമ്പോൾ ടീമിൽ സ്ഥാനം നിലനിർത്താൻ ഗില്ലിന് ഒരു മികച്ച ഇന്നിങ്സ് അനിവാര്യമാണ്.

English Summary:

India vs Australia 4th T20: High Stakes astatine Gold Coast arsenic Series Hangs successful Balance

Read Entire Article