നഷ്ടപ്പെട്ടത് ​ഗുരുസ്ഥാനീയനെ- സംവിധായകൻ വിനയൻ

8 months ago 6

28 April 2025, 06:17 PM IST

shaji n karun

വിനയൻ, ഷാജി എൻ.കരുൺ| Photos: Mathrubhumi

സംവിധായകനും ഛായ​ഗ്രഹകനുമായ ഷാജി എൻ.കരുണിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ വിനയൻ. ഗുരുസ്ഥാനീയനായി കാണുന്ന വ്യക്തിയേയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹവുമായി ആഴത്തിലുള്ള ആത്മബന്ധമാണെന്നും വിനയൻ പറഞ്ഞു.

വിനയന്റെ വാക്കുകളിലേക്ക്..

ഷാജിയേട്ടന്‍ എന്നെ സംബന്ധിച്ച് സിനിമയിലെ ഗുരുസ്ഥാനീയനായി കാണുന്ന വ്യക്തിയാണ്. സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യന്റെ ഉദയം എന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ ഇദ്ദേഹമായിരുന്നു അതിന്റെ ഛായഗ്രഹകന്‍. ആ ചിത്രത്തില്‍ ഷൂട്ടിങ്ങിന് മുഴുവനായി പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. അവിടം തൊട്ട് ഷാജിയേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. നല്ലൊരു ബന്ധവും ഉണ്ടായിരുന്നു. പിറവിയെന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ഇന്റര്‍നാഷണല്‍ തലത്തില്‍ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കാനും മലയാള സിനിമയുടെ പേരിന് യശസ്സ് കൊണ്ടുവരാനും സാധിച്ചു. സ്വം ആണെങ്കിലും വാനപ്രസ്ഥം ആണെങ്കിലുമൊക്കെ മലയാള സിനിമയ്ക്ക് മുതല്‍ കൂട്ടായിരുന്നു. എന്ന് മാത്രമല്ല വലിയൊരു സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹം.

Content Highlights: manager vinayan astir shaji n karun

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article