നസ്റിയ നസീമിന് ഇപ്പോൾ എങ്ങനെയുണ്ട്, മാനസികാരോ​ഗ്യം വീണ്ടെടുത്തോ? സമാധാനത്തിന്റെ ഇമോജിയുമായി നടി

8 months ago 10

Authored byഅശ്വിനി പി | Samayam Malayalam | Updated: 11 May 2025, 6:17 pm

വളരെ കടുത്ത മാനസിക സം​ഘർഷങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു, അത് കാരണമാണ് സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അകന്ന് കഴിയുന്നത് എന്ന് നേരത്തെ ഒരു പോസ്റ്റിലൂടെ നസ്റിയ ആരാധകരെ അറിയിച്ചിരുന്നു

നസ്റിയ നസീംനസ്റിയ നസീം (ഫോട്ടോസ്- Samayam Malayalam)
മൂന്ന് ആഴ്ച മുൻപ് നസ്റിയ നസീം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായിരുന്നു. സോഷ്യൽ ഇടത്തു നിന്നും പൊതു പരിപാടികളിൽ നിന്നുമൊക്കെ താൻ അകന്ന് കഴിയുന്നതിന് കാരണം ചില മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നത് കൊണ്ടാണ് എന്ന് നടി പറഞ്ഞിരുന്നു. മാസങ്ങളായി അതിനോട് പോരാടുകയാണ് എന്നും, ഇപ്പോൾ ഓകെയായി വരുന്നു, വൈകാതെ പഴയതിലും ഉന്മേഷത്തോടെ തിരിച്ചെത്തും എന്നുമാണ് നസ്റിയ വ്യക്തമാക്കിയത്.

നസ്റിയയ്ക്ക് എന്ത് പറ്റി എന്ന് ചോദിച്ച് പലരും എത്തി. വിവാഹ മോചനമാണോ എന്ന് സംശയിച്ചവരും ഉണ്ടായിരുന്നു. എന്നാൽ നസ്റിയ നസീം ഫഹദ് എന്ന പേരിൽ തന്നെ പത്രകുറിപ്പ് ഇറക്കിയത് കാരണം ആ സംശയ അത്ര വിലപ്പോയില്ല. എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്റിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ എന്നായിരുന്നു ആരാധകരുടെ പ്രാർത്ഥനയും ആശംസയും. അതിന് ശേഷം നസ്റിയയുടെ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ആരോഗ്യ സ്ഥിതി എന്തായി എന്ന് നടി അപ്ഡേറ്റ് ചെയ്തിട്ടുമില്ല.


Also Read: കല്യാണം കഴിച്ചിട്ടില്ല, പ്രസവിച്ചിട്ടുമില്ല, പക്ഷേ തൃഷ അമ്മയാണ്! മാതൃദിനത്തിൽ തന്നെ ആദ്യമായി അമ്മ എന്ന് വിളിച്ച കുഞ്ഞിനൊപ്പം താരം

ഇപ്പോഴിതാ വീണ്ടും നസ്റിയയെ സോഷ്യൽ മീഡിയയിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ. മാതൃദിനത്തോടനുബന്ധിച്ച് നസ്റിയയുടെ സഹോദരനും നടനുമായ നവീൻ നസീം ഉമ്മയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. ഹാപ്പി മദേഴ്സ് ഡേ ഉമ്മ, ലവ്വ് ഓഫ് ലൈഫ് എന്ന് പറഞ്ഞാണ് നിസാമിന്റെ പോസ്റ്റ്. അതിന് താഴെ സമാധാനത്തിന്റെ സൂചനയായ വെള്ള നിറത്തിലുള്ള ഇമോജിയുമായി നസ്റിയ എത്തി. ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ് ആ കമന്റിന് താഴെ വരുന്ന ആരാധകരുടെ ചോദ്യം. നസ്റിയ കൂടുതൽ മെച്ചപ്പെട്ടു വരുന്നു എന്നതിന്റെ സൂചനയാണ് സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നത്.

നസ്റിയ നസീമിന് ഇപ്പോൾ എങ്ങനെയുണ്ട്, മാനസികാരോ​ഗ്യം വീണ്ടെടുത്തോ? സമാധാനത്തിന്റെ ഇമോജിയുമായി നടി


ബാലതാരമായി സിനിമാ ലോകത്തേക്ക് എത്തിയതാണ് നസ്റിയ നസീം. നേരം എന്ന ചിത്രത്തിലൂടെ നായികയായ താരം വളരെ പെട്ടന്ന് തന്നെ തമിഴ് - മലയാളം ഇന്റസ്ട്രിയിൽ തന്റേതായ ഇടം കണ്ടെത്തി. 2014 ൽ ആയിരുന്നു ഫഹദ് ഫാസിലുമായുള്ള വിവാഹം. അതിന് ശേഷം സിനിമകൾ ചെയ്യുന്നതിൽ വളരെ സെലക്ടീവായി. അതിനൊപ്പം പ്രൊഡക്ഷൻ രംഗത്തും നസ്റിയ സജീവമായിരുന്നു. സൂക്ഷ്മദർശിനി എന്ന ചിത്രത്തിലാണ് നസ്റിയ ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article