1984 ല്‍ ആണ് വെങ്കിടേഷിന്റെ സഹോദരിയായ ലക്ഷ്മി ദഗുപതിയുമായുള്ള നാഗാര്‍ജുനയുടെ ആദ്യ വിവാഹം നടന്നത്. പ്രണയവിവാഹം ഒന്നുമായിരുന്നില്ല, നാഗാര്‍ജുനയുടെ അച്ഛന്‍ അക്കിനേനി നാഗേശ്വര റാവു മുന്‍കൈ എടുത്ത് നടത്തിയ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും നാഗ ചൈതന്യ പിറന്നു. പക്ഷേ പരസ്പരം ഒത്തുപോകാത്ത കാരണത്താല്‍ 1990 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.
Also Read: എനിക്കൊരു പുതിയ ജീവിതം തന്ന മനുഷ്യന്‍, രാധാ എന്ന പേര് തന്നതും അദ്ദേഹം; ഇമോഷണലായി നടി
തമിഴ് സിനിമയിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വെസ്റ്റ് ബംഗാള്‍ സ്വദേശിയായ അമല മുഖര്‍ജിയുടെ ആദ്യ തെലുങ്ക് സിനിമയായിരുന്നു കിരായി ഡാഡ. 1987 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ നായകനായിരുന്നു നാഗാര്‍ജുന . ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും നല്ല സുഹൃത്തുക്കളായത്. അമലയുടെ കൃത്യനിഷ്ടയും ജോലിയോടുള്ള ആത്മാര്‍ത്ഥതയും നാഗാര്‍ജുനയെ ആകര്‍ഷിച്ചു. നാഗാര്‍ജുനയുടെ കെയറിങ് ആണ് അമലയെ ആകര്‍ഷിച്ചത്.
ഭാഷ അറിയാതെ തെലുങ്ക് സിനിമാ ലോകത്തെത്തിയ അമലയെ സംബന്ധിച്ച് എല്ലാം പുതുമയുള്ളതായിരുന്നു. ഒരിക്കല്‍ സെറ്റില്‍ വച്ച് ഒട്ടും കംഫര്‍ട്ട് അല്ലാത്ത വസ്ത്രം ധരിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍, അമല മാറി നിന്ന് കരയുകയുണ്ടായി. അത് കണ്ട നാഗാര്‍ജുന സംവിധായകനോട് സംസാരിച്ച്, അമലയ്ക്ക് കംഫര്‍ട്ടായ വസ്ത്രം നല്‍കുകയായിരുന്നു. ആ കെയറിങ് ആണ് അമലയെ ഏറ്റവുമധികം ആകര്‍ഷിച്ചത്. പിന്നീട് അഞ്ചോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.
ലക്ഷ്മിയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് നാഗാര്‍ജുന അമലയുമായി കൂടുതല്‍ അടുത്തത്. അത് പിന്നീട് പ്രണയമായി. 1992 ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. ലക്ഷ്മിയില്‍ പിറന്ന നാഗാര്‍ജുനയുടെ മകന്‍ നാഗ ചൈതന്യയെയും അമല സ്വീകരിച്ചു. 1994 ല്‍ ആണ് അമലയ്ക്കും നാഗാര്‍ജുനയ്ക്കും മകന്‍ അഖില്‍ പിറന്നത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന അമല സോഷ്യല്‍ ആന്റ് ആനിമല്‍ വെല്‍ഫെയര്‍ പരിപാടികളില്‍ സജീവമായി. ഇടയ്ക്ക് സിനിമയിലേക്ക് ഒരു തിരിച്ചുവരവും നടത്തിയിരുന്നു




English (US) ·