05 May 2025, 08:09 PM IST

വീഡിയോയിൽനിന്ന് | Photo: Screengrab/Youtube
സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഗായിക ഇന്ദുലേഖ വാര്യര്‍. തന്റെ മകന് കഥകളും കവിതകളും പറഞ്ഞുകൊടുക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മെയ് ആറിന് തൃശ്ശൂര്‍ പൂരം അരങ്ങേറാനിരിക്കെ പൂരവിശേഷം വിവരിക്കുന്ന പുതിയ ഗാനം പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ ഇന്ദുലേഖ വാര്യര്‍.
പൂരം പൊടിപൂരം എന്ന പേരിലുള്ള ഗാനം പാടി അവതരിപ്പിക്കുന്നതാണ് വീഡിയോ. ഇന്ദുലേഖയുടെ മകന്‍ ചന്ദു എന്ന് വിളിപ്പേരുള്ള സാരംഗ് പാട്ട് ആസ്വദിച്ചുകൊണ്ടിരിക്കുന്നതും വീഡിയോയിലുണ്ട്. പാട്ട് പാടുന്ന വീഡിയോ സോഷ്യല്‍മീഡിയയിലൂടെയാണ് ഇന്ദുലേഖ പുറത്തുവിട്ടത്.
ഏറെ പേരുകേട്ട തൃശ്ശൂര്‍ പൂരത്തെ കുറിച്ച് അമ്മ കുഞ്ഞിന് പറഞ്ഞുകൊടുക്കുന്നതാണ് പാട്ടിന്റെ ആശയം. ഹരി ഏറ്റുമാനൂരിന്റെ വരികള്‍ക്ക് എഡ്‌വിന്‍ ജോണ്‍സണാണ് പൂരം പൊടിപൂരത്തിന് സംഗീതം നല്‍കിയത്.
Content Highlights: Singer Indulekha' Thrissur pooram song
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·