നാട് മുഴുവൻ കുട്ടിയുമായി നടക്കും എന്നാലും കുഞ്ഞിനെ ഒന്ന് കാണിക്കില്ല! എല്ലാവർക്കും കുഞ്ഞുങ്ങൾ ഉണ്ടെന്നും ഫാൻസ്‌; മറുപടി നൽകി ദിയ കൃഷ്ണ

4 months ago 6

Authored by: ഋതു നായർ|Samayam Malayalam24 Aug 2025, 9:12 am

ഈ കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണക്ക് മകൻ ജനിക്കുന്നത്. ലേബർ സ്യൂട്ടിലെ സീനുകൾ ഒപ്പിയെടുത്തു ദിയ കൃഷ്ണ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കഹ്‌സീൻജ വർഷമായിരുന്നു ദിയ അശ്വിൻ വിവാഹം

social media connected  diya krishna s latest video and making complaintsദിയ കൃഷ്ണ &അശ്വിൻ(ഫോട്ടോസ്- Samayam Malayalam)
സോഷ്യൽ മീഡിയിൽ ഏറെ ആരാധകരുള്ള താര പുത്രിയാണ് ദിയ കൃഷ്ണ , ബെസ്റ്റ് ഇൻഫ്ലുവെൻസർ കൂടിയായ ദിയ അവരുടെ ബിസിനസ് സാമ്രാജ്യത്തിനുപുറമെ ആണ് യൂ ട്യൂബർ ആയും തിളങ്ങുന്നത്. ഒരുപക്ഷെ ഈ വര്ഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട യൂട്യൂബ് ചാനലും ദിയയുടെ ചാനൽ ആയിരുന്നിരിക്കാം. ഡെലിവറി ലൈവ് ആയി ചിത്രീകരിച്ചാണ് ചരിത്രം ദിയ കുറിച്ചത്. എന്നാൽ പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസത്തോളം ആയെങ്കിലും കുഞ്ഞിനെ ഇതുവരെയും തന്റെ കാഴ്ചക്കർക്ക് വേണ്ടി ദിയ കാണിച്ചിട്ടില്ല.

ഇതിനിടയിൽ തീയേറ്ററിൽ പോയി സിനിമ കണ്ടു. ടൂർ പോയി, ഷോപ്പിങ്ങ് നടത്തി പക്ഷെകുഞ്ഞിന്റെ മുഖം ത്നങ്ങൾക്ക് മുൻപിൽ കാണിക്കാത്ത നിരാശയിലാണ് ആരാധകർ മുഴുവൻ. ആയിരകണക്കിന് കമന്റുകൾ ആണ് ദിയയുടെ കമന്റ് ബോക്സിൽ നിറയുന്നത്. കുഞ്ഞിനെ കൂട്ടി എല്ലാ ഇടവും പോകും ഞങ്ങളെ കാണിക്കില്ല എന്ന രീതിയിലാണ് മിക്ക കമ്റ്റുകളും പോകുന്നത്. പിന്നെ എല്ലാവർക്കും കുഞ്ഞുങ്ങളൊക്കെ ഉണ്ട്. കാണാൻ ആഗ്രഹിക്കുന്നില്ല എന്നൊരാൾ കമന്റ് ഇട്ടപ്പോൾ അതിനു ദിയ മറുപടിയും ആയെത്തി നിർഭാഗ്യവശാൽ എല്ലാവർക്കും കുഞ്ഞുങ്ങൾ ജനിക്കുന്നില്ല, ജീവശാസ്ത്രപരമായി എല്ലാവർക്കും ഒരേ മുഖവുമില്ല എന്നാണ് ദിയ നൽകിയ മറുപടി.

എന്നാൽ സെപ്റ്റംബർ അഞ്ചിന് ഏറെ പ്രത്യേകതകൾ ഉള്ള ദിവസമാണ് ദിയ കൃഷ്ണക്ക്. ദിയയുടെ ആദ്യ വിവാഹവാര്ഷികം ഒപ്പം ഓണം എന്നിങ്ങനെ നിറയെ പ്രത്യേകതകൾ ഉള്ള ദിവസം കുഞ്ഞിന്റെ മുഖം കാണിക്കും എന്നാണ് ഇപ്പോൾ ദിയ വെളിപ്പെടുത്തിയത്. വീഡിയോയുടെ തുടക്കത്തിൽ തന്ന്നെ ഇത് പറയുന്നുണ്ട് എങ്കിലും നിരാശ നിറഞ്ഞ കമന്റുകൾ ആണ് ആരാധകരിൽ പലർക്കും

ALSO READ: നിങ്ങൾ എന്റെ സഹോദരിമാർ മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രെണ്ട്സ് കൂടിയാണ്; നിങ്ങൾ തന്ന സ്നേഹം തിരിച്ചും ഞാൻ നൽകും; ഇത് വാക്ക്


കുഞ്ഞിന്റെ മുഖം കാണിക്കാതെ ദിയയെ കുറ്റം പറയുന്നവരോട്: അതിന്റെ മുഖം കാണിച്ചിട്ട് ഇത്രേ ചെറുപ്പത്തിലേ കണ്ണ് തട്ടിക്കണ്ട എന്ന് വെച്ചിട് ആണ് അത് പോലും മനസ്സിൽ ആകേണ്ട വെറുതെ കുറ്റം പറയാൻ നിക്കുവാ! ദിയ കുഞ്ഞിന്റെ മുഖംഇപ്പോൾ കാണിക്കാത്തത് എന്തെങ്കിലു സ്പെഷ്യൽ ഡേ കാണിക്കാൻ ആയിരിക്കും അതുവരെ വെയ്റ്റ് ചെയ്യൂ.

ALSO READ:ഈ കുടുംബത്തെ കുറിച്ചാണോ ഇല്ലാത്തത് പറഞ്ഞത്? രേണു ഇല്ലാത്തതിന്റെ ഒരു കുറവുമില്ല, രണ്ട് കുടുംബങ്ങളും ചേർന്ന് റിതപ്പന്റെ ജന്മദിനം ആഘോഷമാക്കി!

അപ്പോൾ ഈ പറഞ്ഞ നെഗറ്റീവ് കമന്റ് ഒക്കെ പോസിറ്റീവ് ആകും പിന്നെ ഇപ്പോൾ എല്ലാരും ഇടുന്ന നെഗറ്റീവ് എല്ലാം കാണാൻ കാത്തിരുന്ന കുഞ്ഞിന്റെമുഖം കാണാൻ പറ്റാത്ത വിഷമത്തിൽ ആണ്; എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റ്സും വീഡിയോയിൽ നിറയുന്നുണ്ട്.

Read Entire Article