അമ്മയായതിന് ശേഷം എന്റെ കുഞ്ഞിനൊപ്പമുള്ള ക്വാളിറ്റി ടൈം ത്യാഗം ചെയ്തിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അപ്പോള്‍ അത്രയും മികച്ച റോളുകള്‍ കിട്ടിയാല്‍ മാത്രമേ ഇനി സിനിമകള്‍ ചെയ്യൂ. അമ്മ എന്ന നിലയില്‍ ധരിക്കുന്ന വേഷത്തില്‍ പോലും ശ്രദ്ധിക്കും. ഇനി എനിക്ക് പ്രശസ്തിക്കോ പണത്തിനോ വേണ്ടി സിനിമകള്‍ ചെയ്യേണ്ടതില്ല, സിനിമയോടുള്ള പാഷന്‍ കാരണം നല്ല സിനിമകള്‍ വന്നാല്‍ തിരഞ്ഞെടുക്കും എന്നാണ് കാജള്‍ അഗര്‍വാള്‍ പറഞ്ഞിട്ടുള്ളത്. അതിനെ സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.
35 കഴിഞ്ഞിട്ടും ശരിയായ ആള്‍ വന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ സിംഗിള്‍ ആയി തുടര്‍ന്നേക്കാം; റിലേഷന്‍ഷിപ്പിനെ കുറിച്ച് ഹന്‍സിക കൃഷ്ണ
എന്നാല്‍ ചില അഭിമുഖങ്ങളിലും ഷോകളിലും കാജള്‍ അഗര്‍വാള്‍ പറഞ്ഞതും, നേരത്തെ ചെയ്തതുമായ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. എന്റെ കുട്ടിക്ക് കടകളില്‍ നിന്ന് വാങ്ങുന്ന പാല്‍ ഉല്‍പ്ങ്ങള്‍ നല്‍കില്ല എന്നാണ് ഇപ്പോള്‍ കാജള്‍ അഗര്‍വാള്‍ പറഞ്ഞത്. അതുപോലെ തന്നെ ഇപ്പോഴത്തെ കാജള്‍ അഗര്‍വാളിന്റെ നിലപാടില്‍ പാക്കറ്റ് ഭക്ഷണ സാധനങ്ങളും, റിഫൈല്‍ഡ് ഓയില്‍ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണങ്ങളും അനാരോഗ്യമാണെന്നും, അതൊന്നും കുഞ്ഞിന് കൊടുക്കാറില്ല എന്നും നടി പറയുന്നുണ്ട്.
എന്നാല്‍ കാജള്‍ അഭിനയത്തില്‍ സജീവമായിരുന്ന കാലത്ത് ചെയ്ത പരസ്യ ചിത്രങ്ങള്‍ പലതും ഇതിന്റെ എല്ലാമായിരുന്നു. റിഫൈന്‍ഡ് ഓയില്‍ പരസ്യത്തിലും പാല്‍ ഉല്‍പന്നങ്ങള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ് എന്ന് പറയുന്ന പരസ്യത്തിലും, പാക്കറ്റ് ഭക്ഷണ സാധനങ്ങളുടെ പരസ്യത്തിലും എല്ലാം കാജള്‍ അഭിനയിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തില്‍ എതിരഭിപ്രായമുള്ള കാര്യങ്ങള്‍ എന്തുകൊണ്ട് പ്രചരിപ്പിക്കുന്നു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചോദ്യം. തന്റെ കുഞ്ഞ് ആരോഗ്യത്തോടെ വളരണം നാട്ടുകാരുടെ കുട്ടികള്‍ എന്തും കഴിച്ച് എങ്ങനെയും വളര്‍ന്നോട്ടെ എന്നാണോ കാജള്‍ പറയുന്നത് എന്നൊക്കെയുള്ള വിമര്‍ശനങ്ങളും നടിക്ക് നേരെ ഉയരുന്നു.
പണ്ട് ഉണ്ടായിരുന്ന കാഴ്ചപ്പാട് ആയിരിക്കില്ല ഇപ്പോള്‍, അത് മാറിയിരിക്കാം. എന്നിരുന്നാലും സ്വന്തം വീട്, വീട്ടിലെ ആളുകള്‍ എന്ന് വരുമ്പോള്‍ മാറുന്ന നിലപാട് ഒട്ടും ശരിയല്ല എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.




English (US) ·