Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 11 Apr 2025, 11:59 pm
IPL 2025 CSK vs KKR: ഐപിഎല്‍ 2025 മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് എട്ട് വിക്കറ്റിന് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് കീഴടങ്ങി. സിഎസ്‌കെ 20 ഓവറില്‍ 103 റണ്‍സ് മാത്രം നേടിയപ്പോള്‍ 10.1 ഓവറില്‍ കെകെആര്‍ ലക്ഷ്യം കണ്ടു.
ഹൈലൈറ്റ്:
- 10.1 ഓവറില്‍ ജയിച്ചുകയറി കെകെആര്‍
- സിഎസ്‌കെ 20 ഓവറില്‍ നേടിയത് 103 റണ്‍സ്
- സുനില്‍ നരേയ്ന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്
സിഎസ്‌കെയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന കെകെആര്‍ താരങ്ങള്നാണംകെട്ട തോല്‍വി; ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മല്‍സരത്തില്‍ സിഎസ്‌കെയ്ക്ക് റെക്കോഡ് തോല്‍വി
ഐപിഎല്ലില്‍ സിഎസ്‌കെ സ്വന്തം മൈതാനത്ത് നേടിയ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 2019-ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെപ്പോക്കില്‍ 109 റണ്‍സിന് ഓള്‍ഔട്ടായതാണ് സിഎസ്‌കെയുടെ ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍.
683 ദിവസങ്ങള്‍ക്ക് ശേഷം എംഎസ് ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനായി തിരിച്ചെത്തിയ മല്‍സരമായിരുന്നു ഇത്. ഈ സീസണിലെ അവരുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ആദ്യ അഞ്ച് മല്‍സരങ്ങളില്‍ ക്യാപ്റ്റനായിരുന്ന റുതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതോടെയാണ് ധോണി നായകസ്ഥാനം ഏറ്റെടുത്തത്.
104 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന് വേണ്ടി സുനില്‍ നരേയ്ന്‍ 18 പന്തില്‍ 44 റണ്‍സ് നേടി. നേരത്തേ നാല് ഓവറില്‍ 13 റണ്‍സിന് സിഎസ്‌കെയുടെ നാല് വിക്കറ്റുകളും അദ്ദേഹം പിഴുതിരുന്നു. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ സുനില്‍ നരെയ്ന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി.
ഓപണര്‍ ക്വിന്റണ്‍ ഡി കോക് ആണ് കെകെആറിന് നഷ്ടമായ രണ്ട് വിക്കറ്റുകളിലൊന്ന്. 16 പന്തില്‍ 23 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (17 പന്തില്‍ 20), റിങ്കു സിങ് (12 പന്തില്‍ 15) എന്നിവര്‍ പുറത്താവാതെ നിന്നു. റിങ്കു ഈ മല്‍സരത്തിലൂടെ ഐപിഎല്ലിലെ റണ്‍ സമ്പാദ്യം 1,000 തികച്ചു.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച സിഎസ്‌കെയെ മികച്ച ബൗളിങിലൂടെ ചെറിയ ടോട്ടലില്‍ ഒതുക്കാന്‍ കെകെആറിന് കഴിഞ്ഞു. സുനില്‍ നരേയ്‌ന് പുറമേ ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, മുഈന്‍ അലി എന്നിവര്‍ ബൗളിങില്‍ തിളങ്ങി. ഹര്‍ഷിത് നാല് ഓവറില്‍ 16 റണ്‍സിനും വരുണ്‍ 22 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
29 പന്തില്‍ 31* റണ്‍സെടുത്ത ശിവം ദുബെയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍. വിജയ് ശങ്കര്‍ (29), ത്രിപാദി (16), കോണ്‍വേ (12) എന്നിവരാണ് കൂടുതല്‍ റണ്‍സ് നേടിയ മറ്റു ബാറ്റര്‍മാര്‍. രവീന്ദ്ര ജഡേജയെ നരേയ്ന്‍ ഡക്കാക്കിയപ്പോള്‍ എട്ടാമനായെത്തിയ ധോണിയെ ഒരു റണ്‍സിന് നരേയ്ന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·