നാനി ചിത്രം 'ഹിറ്റ് 3' കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; റിലീസ് മേയ് ഒന്നിന്

8 months ago 6

തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32-ാമത് ചിത്രം 'ഹിറ്റ് 3'യുടെ കേരളത്തിലെ ഓണ്‍ലൈന്‍ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. മേയ് ഒന്നിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബുക്ക് മൈ ഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ ബുക്കിങ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സായി ബുക്ക് ചെയ്യാം.

ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സൂപ്പര്‍ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം എത്തുന്ന, ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമെന്ന നിലയിലും പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റ് 3.

ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ് ആക്ഷന്‍ ചിത്രമാണ് ഹിറ്റ് 3 എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നാനി അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന പോലീസ് ഓഫീസര്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍, വളരെ വയലന്റായ, അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പോലീസ് ഫോഴ്‌സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാന്‍ എത്തുന്ന നായക കഥാപാത്രമാണ് നാനിയുടെ അര്‍ജുന്‍ സര്‍ക്കാര്‍.

നാനിയുടെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള ചിത്രമായാണ് ഹിറ്റ് 3 എത്തുന്നത്. വമ്പന്‍ ബജറ്റില്‍ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് സംവിധായകന്‍ ശൈലേഷ് കോലാനു ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

ഛായാഗ്രഹണം: സാനു ജോണ്‍ വര്‍ഗീസ്, സംഗീതം: മിക്കി ജെ. മേയര്‍, എഡിറ്റര്‍: കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്രീ നാഗേന്ദ്ര തങ്കാല, രചന: ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ്. വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍: അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടര്‍: വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍: നാനി കമരുസു, എസ്എഫ്എക്‌സ്:സിങ്ക് സിനിമ, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: വിഎഫ്എക്‌സ് ഡിടിഎം, ഡിഐ: ബി2എച്ച് സ്റ്റുഡിയോസ്, കളറിസ്റ്റ്: എസ്. രഘുനാഥ് വര്‍മ, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.

Content Highlights: Nani`s Hit 3 releases May 1st! Book beforehand tickets online present via BookMyShow, Paytm, & more

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article