നായ കടിച്ച് ആശുപത്രിയിലായി; സ്പാനിഷ് ഫുട്ബോൾ ‌താരത്തിന് യുവേഫ കോൺഫറൻസ് ലീഗ് മത്സരം നഷ്ടമായി

5 months ago 5

മനോരമ ലേഖകൻ

Published: August 02 , 2025 09:16 AM IST

1 minute Read

കാർലസ് പെരസ്
കാർലസ് പെരസ്

തെസ്‌ലോനകി (ഗ്രീസ്)∙ നായകടിയേറ്റ് ആശുപത്രിയിലായ സ്പാനിഷ് ഫുട്ബോൾ താരത്തിന് യുവേഫ കോൺഫറൻസ് ലീഗ് യോഗ്യതാ റൗണ്ട് മത്സരം നഷ്ടമായി. ഗ്രീക്ക് ക്ലബ് എറിസിന്റെ താരമായ കാർലസ് പെരസിനാണ് നായകടി മൂലം ഇന്നലെ അസർബൈജാൻ ക്ലബ് അരസ് നക്സിവനുമായുള്ള മത്സരം നഷ്ടമായത്.

രണ്ടു ദിവസം മുൻപായിരുന്നു സംഭവം. തന്റെ വളർത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു പെരസ്. അപ്രതീക്ഷിതമായി മറ്റൊരു നായ പെരസിന്റെ നായയെ ആക്രമിച്ചു. ഇരു നായകളെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുപത്തിയേഴുകാരൻ പെരസിനു കടിയേറ്റത്. പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പെരസിന് രണ്ടാഴ്ച വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മത്സരത്തിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് പെരസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മത്സരം 2–2 സമനിലയിൽ അവസാനിച്ചു.

English Summary:

Unusual Injury: Aris FC's Carlos Perez Misses Game After Dog Attack

Read Entire Article