'നായകനും നായികയ്ക്കും തുല്യവേതനം വേണ്ടാ'; സിനിമാ കോൺക്ലേവിൽ എതിർപ്പറിയിച്ച് ഭീമൻ രഘു

5 months ago 6

03 August 2025, 09:04 AM IST

Bheeman Raghu

ഭീമൻ രഘു | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: നായകനടനു നൽകുന്ന പ്രതിഫലത്തുക നായികയ്ക്കും വേണമെന്ന വാദത്തെ എതിർത്ത് നടൻ ഭീമൻ രഘു. സിനിമയ്ക്കു പണം മുടക്കുന്ന നിർമാതാവ് നായകൻ ആരാണെന്നാണ് ആദ്യം തീരുമാനിക്കുന്നത്. ഒരു നടൻ നായകനാകുമ്പോൾ എത്രത്തോളം നേട്ടമാകുമെന്നു ചിന്തിച്ചേ പണം മുടക്കൂവെന്നും അതേ തുക നായികയ്ക്കും നൽകാൻ കഴിയില്ലെന്നും സിനിമാ കോൺക്ലേവിൽ ഓപ്പൺ ഫോറത്തിൽ രഘു പറഞ്ഞു.

പുതിയതായി എത്തുന്ന നിർമാതാവിന്റെ ടൈറ്റിൽ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കെഎസ്എഫ്ഡിസി വഴി ചെയ്യണമെന്നും രഘു ആവശ്യപ്പെട്ടു.

രഘുവിനെ എതിർത്ത് ചില പ്രതിനിധികൾ എഴുന്നേറ്റു. എന്നാൽ, ആർക്കും ജനാധിപത്യപരമായി അഭിപ്രായം പറയാമെന്നും അതിന്റെ മറുപടി സദസ്സിൽനിന്നു വേണ്ടെന്നും മന്ത്രി സജി ചെറിയാൻ ഇടപെട്ടു പറഞ്ഞു.

കോൺക്ലേവിലെ പാനലിൽ അമ്മ അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് നടി അൻസിബാ ഹസൻ പറഞ്ഞു. എന്നാൽ, താൻ അമ്മയുടെകൂടി പ്രതിനിധിയാണെന്ന് നടി രേവതി പ്രതികരിച്ചു.

Content Highlights: Bheeman Raghu argues against adjacent pay, citing producer`s concern based connected the antheral lead`s draw

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article