'നായകന്‍ വരില്ലെന്നറിഞ്ഞപ്പോള്‍ നായികയ്ക്ക് പനി, പിന്നാലെ എലിപ്പനിയെന്ന് കള്ളംപറഞ്ഞ് തിരിച്ചുപോയി'

5 months ago 6

midnight successful  mullankolli azad kannadikkal

മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി പോസ്റ്റർ, ആസാദ് കണ്ണാടിക്കൽ | Photo: Facebook/ Azad Kannadikkal

അഖില്‍ മാരാരെ നായകനാക്കി ബാബു ജോണ്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി'. പ്രസീജ് കൃഷ്ണ നിര്‍മിക്കുന്ന ചിത്രം പൂര്‍ത്തായാക്കാന്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍. സിനിമ ഷൂട്ട് തുടങ്ങുന്ന ദിവസം മുഖ്യകഥാപാത്രമായി അഭിനയിക്കാന്‍ അഡ്വാന്‍സ് കൊടുത്ത താരം വ്യക്തിപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പിന്മാറി. ഇതിനേത്തുടര്‍ന്ന് എലിപ്പനിയെന്ന് കള്ളം പറഞ്ഞ് നായികയും ചിത്രത്തില്‍നിന്ന് പിന്മാറിയെന്നും ആസാദ് ആരോപിച്ചു. നടിയുടെ പേര് താന്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ആസാദ് പറഞ്ഞു.

ആസാദ് കണ്ണാടിക്കല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഒരുപാട് സിനിമകള്‍ വര്‍ക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും ''മുള്ളന്‍ കൊല്ലി'' എന്ന സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയാണ്. കാരണം, ഈ സിനിമ ഷൂട്ട് തുടങ്ങുന്ന ദിവസം ഈ സിനിമയില്‍ മുഖ്യകഥാപാത്രം ആയി അഭിനയിക്കാന്‍ അഡ്വാന്‍സ് കൊടുത്ത താരത്തിന് അദ്ദേഹത്തിന്റെ വീട്ടിലുള്ള ചില പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍ കാരണം വരാന്‍ കഴിയില്ല എന്ന് അറിയിച്ചു. അത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമായത് കൊണ്ട് വേറെ ആളെ വെച്ച് ചെയ്യാമെന്ന് തീരുമാനിച്ചു. എന്നാല്‍ ഫസ്റ്റ് ഡേ അഭിനയിക്കാന്‍ വന്ന നായിക അഡ്വാന്‍സ് 50000 രൂപ കൊടുത്ത് ലൊക്കേഷനില്‍ എത്തിയവര്‍ നായകന്‍ വരില്ല എന്ന് അറിഞ്ഞപ്പോള്‍ ഉടനെ അവര്‍ക്ക് പനി വരികയും അത് ഹോസ്പിറ്റലില്‍ കൊണ്ട് പോയപ്പോള്‍ ഡോക്ടറുമായി അവര്‍ നടത്തിയ നാടകത്തിലൂടെ അത് എലിപ്പനി ആണെന്ന് പ്രൊഡക്ഷനെ അറിയിച്ച് കള്ളം പറഞ്ഞിട്ട് തിരിച്ച് പോവുകയും ചെയ്തു. അവരുടെ പേര് ഞാന്‍ പിന്നീട് അറിയിക്കും.

അങ്ങിനെ ആദ്യ ദിവസം ഒരു ഷോട്ട് പോലും എടുക്കാന്‍ കഴിയാതെ പാക്കപ്പ് ചെയ്തു. എന്നാല്‍ ഈ സിനിമയുടെ കഥയില്‍ ഞങ്ങള്‍ക്ക് വിശ്വാസം ഉള്ളത് കൊണ്ട് ആര് അഭിനയിച്ചാലും ഈ സിനിമ മുന്നോട്ട് കൊണ്ട് പോവണം എന്ന് ഞങ്ങളും തീരുമാനിച്ചു. രണ്ടാമത്തെ ദിവസം വേറെ ആര്‍ട്ടിസ്റ്റുകളെ വെച്ച് ഷൂട്ട് തുടങ്ങുകയും ചെയ്തു. ഈ സിനിമയില്‍ മലയാളത്തില്‍ അറിയപ്പെടുന്ന ഒരുപാട് താരങ്ങള്‍ വന്ന് അഭിനയിക്കുകയും ചെയ്തു. കുറച്ച് പുതുമുഖങ്ങളും അഭിനയിച്ചു. എന്നാല്‍ സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരായിരുന്നു അവര്‍. അവരുടെ കാഴ്ച്ചപ്പാട് സിനിമ ഒരു ഗെയിം ഷോ ആണെന്നാണ്. സിനിമയില്‍ മത്സരമില്ല അഭിനയം മാത്രമേ ഒള്ളു. അവര്‍ക്ക് അറിയില്ലല്ലോ ഒരു സിനിമ ഉണ്ടാവാന്‍ അതിന്റെ സംവിധായകന്‍ വര്‍ഷങ്ങളോളം നിര്‍മാതാക്കളെ തേടി നടന്നും അതിന് ശേഷം ആര്‍ട്ടിസ്റ്റുകളെ കാണാന്‍ പോയി അവരോട് കഥ പറഞ്ഞിട്ടും ഒക്കെയാണ് ഒരു സിനിമ സംഭവിക്കുന്നത് എന്ന് അറിയാത്തവര്‍ ആയിപ്പോയി.

ഇന്ന് ഈ സിനിമയുടെ പോസ്റ്റര്‍ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമയുടെ കൂടെ റിലീസ് ചെയ്യാന്‍ പോകുന്ന സിനിമയുടെ കൂടെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി. കാരണം ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ സിനിമ ഓണത്തിന് റിലീസ് ചെയ്തിട്ട് ഈ സിനിമയ്ക്ക് എന്ത് സംഭവിച്ചാലും ഇതിന്റെ ഉത്തരവാദിത്വം ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ക്ക് മാത്രമാണ്. വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് ആര്‍ക്ക് വേണമെങ്കിലും എടുക്കാം.

ആസാദ് കണ്ണാടിക്കല്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

(പുതിയ ആള്‍ക്കാരെ വെച്ച് സിനിമ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക്, ഞങ്ങള്‍ക്ക് പറ്റിയത് പോലെ നിങ്ങള്‍ക്ക് പറ്റാതെ നോക്കണം. കാരണം സിനിമ സംഭവിക്കുന്നത് ഒരു നിര്‍മാതാവ് പണം മുടക്കിയാല്‍ മാത്രമേ ഉണ്ടാകുകയൊള്ളൂ. പണം മുടക്കാന്‍ ആളില്ലെങ്കില്‍ പിന്നെ എങ്ങിനെ സിനിമ ഉണ്ടാവുക, അനുഭവം ഗുരു.)

Content Highlights: Production controller reveals struggles faced during the making of `Midnight successful Mullankolli`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article