25 July 2025, 03:52 PM IST

ട്രെയ്‌ലറിൽനിന്ന് | Photo: Screen grab/ YouTube: YRF
ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും പ്രധാനവേഷങ്ങളിലെത്തുന്ന 'വാര്‍ 2' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹൈ വോള്‍ട്ടേജ് ആക്ഷനും റൊമാന്‍സുമുള്ള ട്രെയ്‌ലറില്‍ ഉടനീളം ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും പരസ്പരം പോരടിക്കുന്നതായാണ് കാണിക്കുന്നത്. കിയാരാ അദ്വാനി ഹൃത്വിക്കിന്റെ നായികയായി എത്തുന്നു. കേവലം നായികാവേഷത്തിനപ്പുറത്ത് കിയാരയ്ക്കും മാസ് ആക്ഷന്‍ സീനുകള്‍ ചിത്രത്തിലുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
2.35 സെക്കന്‍ഡുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ബ്രഹ്‌മാസ്ത്ര' ഒരുക്കിയ അയാന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധാനം. 2019-ല്‍ പുറത്തിറങ്ങിയ 'വാറി'ന്റെ രണ്ടാംഭാഗമാണ് 'വാര്‍ 2'. യഷ് രാജ് ഫിലിംസ് ആണ് വാറിന്റെ നിര്‍മാണം. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് 'വാര്‍ 2'.
2019ലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു 'വാര്‍'. മേജര്‍ കബീര്‍ എന്ന 'റോ ഏജന്റ്' ആയിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് എത്തിയത്. ഇതേ കഥാപാത്രത്തെ തന്നെയാണ് 'വാര്‍ 2'-ലും ഹൃതിക് അവതരിപ്പിക്കുക. തിരക്കഥ ശ്രീധര്‍ രാഘവന്‍. ബെഞ്ചമിന്‍ ജാസ്‌പെര്‍ എസിഎസ് ഛായാഗ്രഹണവും പ്രീതം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആദിത്യ ചോപ്രയുടേതാണ് കഥ.
Content Highlights: explosive War 2 trailer featuring Hrithik Roshan and Jr
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·