നായികയായി ഉർവ്വശിയുടെയും മനോജ് കെ ജയന്റേയും മകൾ തേജാലക്ഷ്മി ; ശ്രീനാഥ് ഭാസി നായകനാവുന്ന 'പ്രിയതമN' ഫസ്റ്റ് ലുക്ക് പോസ്റ്റർ

3 days ago 2

Contributed by: Vishnu Santhosh|Samayam Malayalam16 Sept 2026, 12:55 p.m. IST

ശ്രീനാഥ് ഭാസിയെ നായകനാക്കി റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന 'പ്രിയതമൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയതാരങ്ങളായ മനോജ് കെ ജയന്റെയും ഉർവ്വശിയുടെയും മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) നായികയാവുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. ചിദംബരം പുറത്തുവിട്ട പോസ്റ്ററും ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വായിക്കാം.

PRIYATHAMANപ്രിയതമൻ - ഫസ്റ്റ്ലുക്ക് പോസ്റ്റർ
മലയാള സിനിമയിലെ എന്നും പ്രിയപ്പെട്ട താരങ്ങളായ മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകൾ തേജാലക്ഷ്മി നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .

'പ്രിയതമN' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ശ്രേദ്ധേയനായ ശ്രീനാഥ് ഭാസിയാണ് നായകനായി എത്തുന്നത് . ഹിറ്റ് സംവിധായകൻ ചിദംബരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സിനിമാസ്വാദകർക്കായി പങ്കുവെച്ചത്. പോസ്റ്ററിൽ കാണുന്ന ആശുപത്രി പശ്ചാത്തലത്തിലുള്ള ദൃശ്യങ്ങൾ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള ആകാംക്ഷ ഇതിനോടകം വർധിപ്പിച്ചിട്ടുണ്ട് .സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റെജി പ്രഭാകരൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് പ്രിയതമൻ കൃഷ്ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ സുനിൽകുമാർ എസും മുനീർ അറയ്ക്കലും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സനു ഭാസ്കറാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്

Also Read: 20 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹം; അപൂർണതയിൽ പൂർണത കണ്ടെത്തി സൂര്യ-ജ്യോതിക താരദമ്പതികൾ

ഈ സിനിമയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം എന്നതാണ് . മലയാളത്തിലെ പ്രഗത്ഭ സംഗീത സംവിധായകരായ രമേശ് നാരായണനും ബിജിബാലും ചേർന്നാണ് പ്രിയതമനിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. പ്രശസ്ത ഗാനരചയിതാക്കളായ റഫീഖ് അഹമ്മദും മനു മഞ്ജിത്തുമാണ് വരികൾ എഴുതുന്നത്. ചിത്രത്തിന് കൂടുതൽ മിഴിവേകാൻ റോണി റാഫേൽ പശ്ചാത്തല സംഗീതം ഒരുക്കുന്നു. ഈ പ്രതിഭകൾ ഒന്നിക്കുമ്പോൾ കാത്തിരിക്കുന്നത് മനോഹരമായ ഒരു സംഗീതാനുഭവം തന്നെയായിരിക്കും.


അഭിനയ കുലപതികളായ മാതാപിതാക്കളുടെ അഭിനയ പാരമ്പര്യം പിന്തുടർന്ന് സിനിമയിലെത്തുന്ന തേജാലക്ഷ്മിയുടെ കരിയറിലെ മികച്ച ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം എന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. അമ്മ ഉർവ്വശിയോടൊപ്പം അഭിനയിക്കുന്ന 'പാബ്ലോ പാർട്ടി', ബിനു പീറ്ററിന്റെ 'സുന്ദരിയവൾ സ്റ്റെല്ല' തുടങ്ങി നിരവധി പ്രൊജക്റ്റുകൾ തേജാലക്ഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ശ്രീനാഥ് ഭാസിയും തേജാലക്ഷ്മിയും ആദ്യമായി ഒന്നിക്കുമ്പോൾ, കൃഷ്ണ പൂജപ്പുരയുടെ ശക്തമായ തിരക്കഥയും റെജി പ്രഭാകരന്റെ സംവിധാന മികവും ചേർന്ന് തിയേറ്ററുകളിൽ ഒരു മികച്ച ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം
Read Entire Article