Published: December 17, 2025 03:06 PM IST
1 minute Read
ലക്നൗ ∙ ട്വന്റി20 ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഒരു പരമ്പര വിജയം; അതും കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾക്കെതിരെ... ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുമ്പോൾ പരമ്പര വിജയമെന്ന എനർജി ഡ്രിങ്കാണ് ഇന്ത്യയുടെ ലക്ഷ്യം. 5 പരമ്പരയിൽ 2–1ന് മുന്നിലുള്ള ആതിഥേയർക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. അവസാന മത്സരം ടീമിൽ പരീക്ഷണങ്ങൾക്കുള്ള അവസരമാക്കുകയും ചെയ്യാം. ഇന്ന് വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
ബാറ്റിങ്ങിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമിനെച്ചൊല്ലിയുള്ള ആശങ്കകൾ ഓരോ മത്സരം കഴിയുന്തോറും ഇന്ത്യൻ ക്യാംപിൽ വർധിക്കുകയാണ്. 118 റൺസിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മൂന്നാം മത്സരത്തിൽ പോലും ഭേദപ്പെട്ട സ്കോർ നേടാൻ സൂര്യയ്ക്കായില്ല (12). ഈ വർഷം ട്വന്റി20യിൽ ഒരു അർധ സെഞ്ചറി പോലും നേടാനാകാത്ത ഇന്ത്യൻ ക്യാപ്റ്റന്റെ ശരാശരി 15ൽ താഴെയാണ്. സൂര്യ 20ൽ കൂടുതൽ പന്തുകൾ നേരിട്ടത് 2 ഇന്നിങ്സുകളിൽ മാത്രവും. ധരംശാലയിൽ 28 പന്തിൽ 28 റൺസ് നേടിയെങ്കിലും ട്വന്റി20യിലെ തന്റെ ബാറ്റിങ് ശൈലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും കഴിഞ്ഞിട്ടില്ല.
നാലാം ട്വന്റി20ക്കു മുൻപായി പേസർ ജസ്പ്രീത് ബുമ്ര ടീമിനൊപ്പം ചേർന്നിട്ടുണ്ട്. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ മടങ്ങിയെത്താൻ സാധ്യതയുണ്ട്. അതേസമയം സഞ്ജുവിനെ ഓപ്പണിങ് ബാറ്ററായി ഇറക്കില്ല.
English Summary:








English (US) ·