പക്ഷേ നടി നമിത യുടെ മക്കളുടെ ഫോട്ടോ ഇതുവരെ സോഷ്യല്‍ മീഡിയ കണ്ടിട്ടില്ല. മക്കളുടെ ഒരരു ഫോട്ടോ പോലും എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല, മറ്റുള്ളവര്‍ അനുവാദമില്ലാതെ പകര്‍ത്തും വിധം അവരെ എവിടെയും കൊണ്ടു പോകുകയും ചെയ്തിട്ടില്ല എന്ന് നമിത പറയുന്നു. അതിന് നമിതയ്ക്ക് നമിതയുടേതായ കാരണങ്ങളുണ്ട്. 2022 ല്‍ ആണ് നമിതയ്ക്കും വീരേന്ദ്ര ചൗധരിയ്ക്കും ഇരട്ട ആണ്‍കുട്ടികള്‍ പിറന്നത്.
ശ്ശെ ഞാന്‍ എന്തിനാണ് അതുപോലുള്ള സിനിമകള്‍ ചെയ്തത്; ഇപ്പോള്‍ കുറ്റബോധം തോന്നുന്നു എന്ന് അന്നത്തെ ഗ്ലാമര്‍ സുന്ദരി
ആദ്യത്തെ പ്രെഗ്നന്‍സി എനിക്ക് മിസ്‌കാരേജ് ആയി. നാലാം മാസത്തിലായിരുന്നു അത്. അതിന് ശേഷം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാവുന്നത് പോലെ ഒരു ഭയം എന്റെയുള്ളിലും ഉണ്ടായി. അതിന് ശേഷം ഞാന്‍ വളരെ അധികം ഡിഫന്‍സീവായി. എന്റെ മക്കളുടെ ഫോട്ടോ ആരും എടുക്കാന്‍ പാടില്ല, ആര്‍ക്കും ഞാന്‍ കാണിക്കില്ല എന്നൊക്കെയായി ചിന്താഗതി. ഇപ്പോഴാണ് അവര്‍ സ്‌കൂളില്‍ ജോയിന്‍ ചെയ്തത്. അതുവരെ എന്റെ കൂടെ തന്നെയായിരുന്നു. ഞാന്‍ ജിമ്മിലും ഓഫീസിലും പോയാലും വീട്ടില്‍ അവരെ ക്യാമറയിലൂടെ കണ്ടുകൊണ്ടേയിരിക്കും. അത്രയും ഭയവും അരക്ഷിതത്വവുമായിരുന്നു എനിക്ക്.
ഇപ്പോള്‍ സ്‌കൂളിലേക്ക് പോയി തുടങ്ങിയെങ്കിലും, ഞാന്‍ തന്നെയാണ് മക്കളെ കൊണ്ടു ചെന്നാക്കുന്നതും, കൂട്ടി വരുന്നത്. ഡ്രൈവര്‍മാരെ ഒന്നും വച്ചിട്ടില്ല. അച്ഛനായ വീരേന്ദ്ര ചൗധരി നേരെ വിപരീതമാണത്രെ. മക്കള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് വളര്‍ത്തുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ അനുവദിക്കുമത്രെ.
അത് മാത്രമല്ല, ദൃഷ്ടിദോഷം വരും എന്നതില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. ഒരിക്കലോ രണ്ട് തവണയോ അല്ല, പല തവണ ഒരേ സംഭവം നടക്കുമ്പോള്‍ വിശ്വസിച്ചു പോകുമല്ലോ. കുടുംബത്തില്‍ എന്തെങ്കിലും ഫങ്ഷനൊക്കെ ഉണ്ടാവുമ്പോള്‍ ഞാന്‍ മക്കളെയും കൊണ്ട് പോകാറുണ്ടായിരുന്നു. വന്ന് കഴിഞ്ഞാല്‍, വൈകുന്നേരത്തിനുള്ളില്‍ അവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവും. അത് സ്ഥിരമായതോടെയാണ് ദൃഷ്ടി ദോഷം എന്നതില്‍ ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇങ്ങനെ പോകട്ടെ, വളരുമ്പോള്‍ അവര്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്നാണ് നമിത പറയുന്നത്.




English (US) ·