‘നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കണം’ എന്ന് കോലി പറഞ്ഞത് വെറുതെയല്ല; ഏറ്റവും പുതിയ ചിത്രം പുറത്ത്, ഇതാ ‘നരച്ച’ കോലി!

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 08, 2025 05:35 PM IST

1 minute Read

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിരാട് കോലിയുടെ ചിത്രം
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിരാട് കോലിയുടെ ചിത്രം

ലണ്ടൻ∙ ‘നാലു ദിവസത്തിലൊരിക്കൽ താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം സമയമായി എന്ന്’– ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ആ പ്രതികരണം വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ‍ ചർച്ചാ വിഷയം. താടിയിലും മീശയിലും നര വീണ വിരാട് കോലിയുടെ ഏറ്റവും പുതിയ ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ലണ്ടനിൽനിന്ന് ഒരു ആരാധകനൊപ്പമുള്ളതാണ് ഈ വൈറൽ ചിത്രം.

ഇതോടെ, വിരാട് കോലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിച്ചേക്കുമെന്ന തരത്തിലും ആരാധകർക്കിടയിൽ പ്രചാരണം സജീവമായി. നിലവിൽ ടെസ്റ്റിൽനിന്നും ട്വന്റി20യിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച കോലി, ഏകദിനത്തിൽ മാത്രമാണ് തുടരുന്നത്. ഇതിനിടെയാണ് താരം ഏകദിനവും ഉടനെ മതിയാക്കിയേക്കുമെന്ന തരത്തിലുള്ള പ്രചാരണം.

നേരത്തെ, മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘യുവികാൻ’കാൻസർ ധനശേഖരണ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് നരവീണ താടിയെക്കുറിച്ച് കോലി പരസ്യമായി പ്രതികരിച്ചത്. ലണ്ടനിൽ നടന്ന പരിപാടിക്കിടെ വിരമിക്കൽ തീരുമാനത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു കോലിയുടെ മറുപടി.

‘രണ്ട് ദിവസം മുൻപാണ് ഞാൻ താടി കറുപ്പിച്ചത്. ഓരോ നാലു ദിവസത്തിലും താടി കറുപ്പിക്കേണ്ടി വരുമ്പോൾ നമുക്കറിയാം വിരമിക്കാൻ സമയമായി എന്ന്–’ കോലി പറഞ്ഞു. വിരാട് കോലിയെ കൂടാതെ മുൻ ക്രിക്കറ്റ് താരങ്ങളായ ക്രിസ് ഗെയ്ൽ, കെവിൻ പീറ്റേഴ്സൻ, രവി ശാസ്ത്രി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

മേയ് 12നാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കോലി വിരമിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപായിരുന്നു താരത്തിന്റെ വിരമിക്കൽ. 

English Summary:

Virat Kohli spotted successful London with greying beard, sparking speculation among fans

Read Entire Article