നാലുദിവസം, 400 കോടി പിന്നിട്ട് 'കൂലി'; 'വിക്ര'ത്തിനും 'ലിയോ'യ്ക്കും പിന്നില്‍

5 months ago 6

19 August 2025, 09:13 PM IST

Coolie

കൂലി എന്ന ചിത്രത്തിൽ രജനീകാന്ത് | ഫോട്ടോ: X

400 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ട് ലോകേഷ് കനകരാജിന്റെ രജനീകാന്ത് ചിത്രം 'കൂലി'. ചിത്രം പുറത്തിറങ്ങി നാലുദിവസംകൊണ്ട് 404 കോടി രൂപ ചിത്രം നേടിയതായി നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അവകാശപ്പെട്ടു. അതേസമയം, അഞ്ചുദിവസത്തെ ട്രാക്ക്ഡ് കളക്ഷന്‍ 403 കോടി രൂപയാണെന്നാണ് ട്രേഡ് വെബ്സൈറ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രജനീകാന്തിന്റെ തന്നെ ചിത്രങ്ങളായ 'എന്തിരന്‍', 'ദര്‍ബാര്‍', 'പേട്ട' എന്നിവയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ 'കൂലി' പിന്നിട്ടു. 291 കോടി, 247.8 കോടി, 232.92 കോടി എന്നിങ്ങനെയാണ് മൂന്ന് ചിത്രങ്ങള്‍ യഥാക്രമം ബോക്‌സ് ഓഫീസില്‍ ആകെ നേടിയത്. ഇതോടെ '2.0', 'ജയിലര്‍' എന്നിവയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ രജനി ചിത്രമായി 'കൂലി' മാറി. 691 കോടി രൂപയാണ് '2.0'-യുടെ ആകെ കളക്ഷന്‍. 2023-ല്‍ പുറത്തിറങ്ങിയ 'ജയിലര്‍' 604.5 കോടിയാണ് നേടിയത്.

അതേസമയം, ലോകേഷിന്റെ 'ലിയോ', 'വിക്രം' എന്നീ ചിത്രങ്ങളുടെ കളക്ഷന്‍ മറികടക്കാന്‍ കൂലിക്ക് ഇനിയും സാധിച്ചിട്ടില്ല. 2023-ല്‍ പുറത്തിറങ്ങിയ 'ലിയോ' 605.9 കോടിയാണ് ആകെ നേടിയത്. 'വിക്രം' 414.43 കോടിയും ആജീവനാന്ത കളക്ഷന്‍ നേടി.

Content Highlights: Rajinikanth's Coolie surpasses ₹400 crore astatine the container bureau successful conscionable 4 days

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article