Published: September 24, 2025 11:31 AM IST
1 minute Read
തിരുവനന്തപുരം ∙ കേരള സീനിയർ ക്രിക്കറ്റ് ടീമിൽ ഇത്തവണ അതിഥി താരമായി മധ്യപ്രദേശിൽ നിന്നുള്ള ഇടംകൈ സ്പിന്നറും ബാറ്ററുമായ അങ്കിത് ശർമ കളിക്കും. കഴിഞ്ഞ സീസണിൽ പുതുച്ചേരി ടീമിൽ കളിച്ച അങ്കിത്(34) അടുത്തിടെ സമാപിച്ച ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖലയ്ക്കായി ഫൈനലിൽ 6 വിക്കറ്റും 99 റൺസും നേടിയിരുന്നു.
9 വർഷമായി കേരള രഞ്ജി ട്രോഫി ടീമിലുണ്ടായിരുന്ന മധ്യപ്രദേശുകാരൻ ജലജ് സക്‌സേന ഇത്തവണ വ്യക്തിപരമായ അസൗകര്യം മൂലം കളിക്കാത്ത സാഹചര്യത്തിലാണ് അതേ നാട്ടുകാരനായ അങ്കിതിനെ ടീമിലെത്തിച്ചത്.മധ്യപ്രദേശുകാരനായ കേരള കോച്ച് അമയ് ഖുറേഷിയ അങ്കിത്തിനെ പരിശീലിപ്പിച്ചിട്ടുമുണ്ട്.
69 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അങ്കിത് ഒരു സെഞ്ചറിയും 13 അർധ സെഞ്ചറിയുമടക്കം 2277 റൺസും 174 വിക്കറ്റും നേടിയിട്ടുണ്ട്. 9 തവണ 5 വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൊയ്തു. ഐപിഎലിൽ രാജസ്ഥാൻ, പുണെ, ഹൈദരാബാദ്, ഡെക്കാൻ ചാർജേഴ്സ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരളത്തിനായി കളിച്ച തമിഴ്നാട്ടിൽ നിന്നുള്ള ബാറ്റർ ബാബ അപരാജിത് ടീമിനൊപ്പം തുടരും.
English Summary:









English (US) ·