Authored by: അശ്വിനി പി|Samayam Malayalam•4 Apr 2026, 12:55 p.m. IST
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുള്ളവരാണ് കൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും. അച്ഛന്‍ മരിച്ച് ദിവസങ്ങള്‍ക്കകം വീഡിയോ പങ്കുവച്ചതിനെ തുടര്‍ന്ന് സിന്ധു കൃഷ്ണയ്ക്ക് നേരെയാണ് ഏറ്റവുമൊടുവില്‍ അത് നടന്നത്
ദിയ കൃഷ്ണ പങ്കുവച്ച ഫോട്ടോഎന്നാല്, കുടുംബം ഇത്രയേറെ മോശമായ ഒരു സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ എങ്ങനെ ഇത്തരമൊരു യാത്ര നടത്താനും, സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്യാനും പറ്റും എന്ന് വിമര്‍ശിച്ചുകൊണ്ട് ചിലര്‍ വന്നേക്കാം. കാരണം ദിയയുടെ അപ്പൂപ്പന്‍, സിന്ധു കൃഷ്ണയുടെ മരിച്ചിട്ട് ദിവസങ്ങള്‍ ആവുന്നതേയുള്ളൂ. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സിന്ധു കൃഷ്ണ വീഡിയോ പോസ്റ്റ് ചെയ്തത് വലിയ വിവാദം ആയിരുന്നു.
Also Read: ഞാന്‍ ഏതവസ്ഥയിലായിരുന്നാലും എനിക്കൊപ്പം നിന്നിട്ടുണ്ട്, ഒരു സെക്കന്റ് പോലും ആലോചിക്കാതെ; അമ്മയെ കുറിച്ച് അനുപമഅച്ഛന് മരിച്ചിട്ട് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും എങ്ങനെ അതും കോണ്ടന്റ് ആക്കി വീഡിയോ ചെയ്യുന്നതിനെ വിമര്‍ശിച്ചിവര്‍ക്ക് അഹാന കൃഷ്ണ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഓസിയും ഇത്തരമൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചതിന് വിമര്‍ശനങ്ങള്‍ വന്നേക്കാം. എന്നാല്‍ വിമര്‍ശിക്കുന്നതിന് മുന്ഡപ് പോസ്റ്റ് മുഴുവനായും ശ്രദ്ധിക്കുക, ഇത് ഇപ്പോള്‍ നടത്തിയ യാത്രയുടെ ചിത്രങ്ങളല്ല.
പഴയ ഫോട്ടോ ആണെന്നും, മുന്‍പ് മലേഷ്യയില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണെന്നും ഹാഷ് ടാഗില്‍ ഓസി വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അപ്പൂപ്പന്‍ രംഘനാഥന്‍ മരണപ്പെട്ടത്. മക്കളുമായും കൊച്ചുമക്കളുമായും സ്ഥിരം സോഷ്യല്‍ മീഡിയയിലൊക്കെ സജീവമായിരുന്ന രംഗനാഥന്‍ ഏറെ പരിചിതനുമായിരുന്നു.
Also Read: ഒരുപാടാളുകള്‍ എന്നോട് ദ്രോഹം ചെയ്തു, ഇപ്പോള്‍ പേടിയാണ്; 28 കഴിഞ്ഞു, വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് അന്‍ഷിത
എന്തായാലും ഓസി പങ്കുവച്ച ക്യൂട്ട് ഫോട്ടോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ഓമി ബേബി ഇതിനോടകം നാഷണല്‍ ശ്രദ്ധ നേടിയ സെലിബ്രിറ്റി കിഡ് ആണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓമിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും, എന്റെ കുഞ്ഞ് സുഹൃത്ത് എന്ന് പറയുകയും ചെയ്തത് നാഷണല്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു.






English (US) ·