Authored by: അശ്വിനി പി|Samayam Malayalam•13 May 2026, 6:36 p.m. IST
മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനി റോയിയടെ ഭര്‍ത്താവ്. ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിച്ചത്
മൌനി റോയിയും സുരാജ് നമ്പ്യാരുംഒരുമിച്ചുള്ള ഫോട്ടോകള്‍ എല്ലാം മൗനി റോയി സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തു. അതിന് പുറമെ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ ഫോളോ കൂടെ ചെയ്തതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ ശക്തി പ്രാപിച്ചത്. മൗനി റോയ്- സൂരജ് വിവാഹ മോചനം ഒരു ചര്‍ച്ചാ വിഷയം ആയതോടെ സൂരജ് ഇന്‍സ്റ്റഗ്രാം ഡി-ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.
Also Read: ദിലീപിന്റെ കൈ മുറുകെ പിടിച്ച് കാവ്യ, വിട്ടുകൊടുക്കില്ല എന്നാണോ? കൂടുതല്‍ സുന്ദരിയായി ഫോട്ടോകള്രണ്ട് ദിവസത്തെ കടുത്ത മൗനത്തിന് ശേഷം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചിരിയ്ക്കുകയാണ് മൗനി റോയ് . തെറ്റായ വിശദീകരണങ്ങള്‍ നല്‍കരുത് എന്നും, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടവും സ്വകാര്യതയും നല്‍കണമെന്നും എല്ലാം മാധ്യമ സ്ഥാപനങ്ങളോടും അപേക്ഷിക്കുന്നു എന്ന് പറഞ്ഞാണ് മൗനിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഒരു കൂപ്പുകൈ ഇമോജിയും പങ്കുവച്ചിട്ടുണ്ട്.
വിവാഹ മോചന വാര്‍ത്തകള്‍ ശക്തമായി പ്രചരിക്കുന്ന സാഹചര്യത്തിലും ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഇരുവരുടെയും ഭാഗത്ത് നിന്ന് വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയായിരുന്നു പാപ്പരാസികള്‍. എന്നാല്‍ മൗനി റോയ് ഈ ഗോസിപ്പുകള്‍ ശക്തമായി പ്രചരിക്കുമ്പോഴും അടുത്ത സുഹൃത്തിന് ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ചുകൊണ്ടൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി എത്തിയിരിക്കുന്നത്.
Also Read: എന്റെ മക്കളെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള അവസരം തന്നതിന് അവരുടെ അച്ഛന് നന്ദി; സരിതയുടെ ശക്തമായ ലാക്കുകള്‍
2022 ജനുവരിയില്‍ ആണ് മൗനി റോയിയുടെയും ബെംഗളൂരു ബെയ്‌സ്ഡ് ബിസിനസ്സുകാരനും മലയാളിയുമായി സൂരജ് നമ്പ്യാരുമായുള്ള വിവാഹം നടന്നത്. ഗോവയില്‍ വച്ചൊരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആയിരുന്നു അത്. മലയാളി ഹിന്ദു ആചാര പ്രകാരവും, ബെംഗാളി ആചാര പ്രകാരവും നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അതിന് ശേഷവും ഇരുവരും ഒന്നിച്ചുള്ള പ്രണയ നിമിഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടേയിരുന്നു. പക്ഷേ ഇപ്പോള്‍ ആ ചിത്രങ്ങള്‍ എല്ലാം ഡിലീറ്റ് ചെയ്തിരിക്കുകയാണ്.






English (US) ·