Authored by: അശ്വിനി പി|Samayam Malayalam•20 May 2025, 11:18 am
ഭർത്താവിന്റെ മരണവും പ്രസവവും എല്ലാം കഴിഞ്ഞ് മേഘ്നയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അതിലൊന്നായിരുന്നു ശരീരത്തിന്റെ വണ്ണം കൂടിയതും. മറ്റുള്ളവർ അതിന്റെ പേരിൽ ഉപദേശിക്കുകയും ടിപ്സുകൾ പറയുകയും ചെയ്യു, പക്ഷേ താൻ എന്താണ് കടന്ന് പോകുന്നത് എന്ന് ചിന്തിച്ചിട്ടില്ല എന്ന് മേഘ്ന പറയുന്നു
മേഘ്ന രാജ് സർജ (ഫോട്ടോസ്- Samayam Malayalam) പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മേഘ്ന, മകന് അച്ഛനെ നഷ്ടപ്പെട്ടു ഇനി തന്റെ കരച്ചിൽ ജീവിതം കൂടെ അവനെ ബാധിക്കരുത് എന്നതിനാൽ കുറച്ചധികം ബോൾഡ് ആയി. ടെലിവിഷൻ ഷോകളിലൂടെ തിരിച്ചെത്തിയ താരം ഇപ്പോൾ ബിഗ് സ്ക്രീനിലും സജീവമാണ്. എന്നാൽ ഈ നാല് വർഷത്തിനിടയിൽ മേഘ്നയ്ക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു. പ്രസവാനന്തരം വണ്ണം വച്ചു, അത് കുറച്ചെടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല നടി.
ശരീരത്തിന്റെ മാറ്റം കാരണം ഇഷ്ടപ്പെട്ട വേഷങ്ങൾ പലതും മേഘ്ന മാറ്റിവച്ചിരുന്നു. അതിലൊന്നായിരുന്നു സ്ലീവ്ലെസ്സ് ഔട്ട്ഫിറ്റുകൾ. നാല് വർഷത്തിന് ശേഷം ഒരു സ്ലീവ്ലെസ്സ് ഡ്രസ്സ് ധരിച്ച സന്തോഷത്തിലാണ് നടി ഇപ്പോൾ. ഇത് ഞാൻ എനിക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് പറഞ്ഞ് മേഘ്ന പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു.
Also Read: 15 വർഷത്തെ സൗഹൃദം, അവസാനം ദൈവം എനിക്ക് വേണ്ടി കരുതിയവൾ; വിശാലും ധൻഷികയും തമ്മിലുള്ള പ്രായ വ്യത്യാസം ചർച്ചയാവുന്നു!
'നാലുവർഷത്തിലധികമെടുത്തു വീണ്ടും സ്ലീവ്‌ലെസ്സ് ധരിക്കാൻ! അനുഷ രവി നിർബന്ധിച്ച്, അതിമനോഹരമായ വസ്ത്രങ്ങളുള്ള ഒരു ഭാഗത്തേക്ക് എന്നെ വലിച്ചിഴച്ച്, "ഇതൊന്ന് വാങ്ങിക്കൂ, സൈസ് പ്രശ്നമല്ല, നിങ്ങളെപ്പോഴും ഇതിൽ സുന്ദരിയായിരിക്കും" എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്. ഈ ഒരെണ്ണത്തിന് നന്ദി യെൻസ്!
മാതൃത്വത്തെ നമ്മൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. എന്നാൽ അതിന്റെ കൂടെ വരുന്ന ശാരീരിക മാറ്റങ്ങളെ (അതെ, നടിമാരും തടി വെക്കും കേട്ടോ) നമ്മൾ സ്വീകരിക്കാൻ തുടങ്ങുമ്പോഴേക്കും, 'സമൂഹം' ഒരു ലേബൽ ഒട്ടിച്ച് നമ്മളെ താഴേക്ക് വലിക്കുന്നു. ഗർഭധാരണത്തിന് ശേഷമുള്ള ഒരു 'perfect' ശരീരത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുന്നു. ആ വ്യക്തി എന്തെല്ലാം സഹിച്ചു എന്ന് അവർ ഒട്ടും പരിഗണിക്കുന്നില്ല.
നാല് വർഷത്തിന് ശേഷം സ്ലീവ്ലെസ്സ് ധരിച്ചു! ഞാൻ എന്തൊക്കെ അനുഭവിച്ചു എന്ന് മറ്റുള്ളവർക്കറിയേണ്ട, ഉപദേശിച്ചാൽ മതി; മേഘ്ന രാജ് പറയുന്നു
അതുകൊണ്ട് തന്നെ, പലപ്പോഴും ആളുകളുടെ പ്രതികരണവും, എന്നെ അഭിവാദ്യം ചെയ്യുന്ന രീതി പോലും എന്റെ ഭാരത്തെക്കുറിച്ച് മാത്രമായിരുന്നു. അതിനെക്കുറിച്ചുള്ള അവരുടെ അനന്തമായ ഉപദേശങ്ങളും. അങ്ങനെ, ആത്മവിശ്വാസക്കുറവിൽ നിന്ന് ഒടുവിൽ എന്നെത്തന്നെ അംഗീകരിച്ച് സ്നേഹിക്കാൻ പഠിച്ച ഞാൻ, എനിക്ക് വേണ്ടി, എന്നിലെ 'എനിക്ക്' വേണ്ടി ഇതാ ഒരു കാര്യം ചെയ്തിരിക്കുന്നു- മേഘ്ന രാജ് സർജ എഴുതി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·