Authored by: അശ്വിനി പി|Samayam Malayalam•10 Sept 2025, 2:52 pm
ജാപ്പനീസ് നടൻ സകാഗുച്ചി കെന്റാരോയുടെ പ്രണയ ബന്ധം ആരാധകരെ ശരിക്കും ഞെട്ടിച്ചിരിയ്ക്കുകയാണ്. സഹതാരം മെയ് നാഗാനോയുമായുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു
സകാഗുച്ചി കെന്റാരോഒരു പ്രണയ ബന്ധത്തിലിരിക്കെ തന്നെയാണ് സഹതാരവുമായി സകാഗുച്ചി കെന്റാരോ പ്രണയത്തിലായത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. തന്റെ മുൻ കാമുകിയുടെ ഹെയർസ്റ്റൈലിസ്റ്റ് ആയിരുന്ന പെൺകുട്ടിയുമായി കഴിഞ്ഞ നാല് വർഷത്തോളമായി കെന്റാരോ പ്രണയത്തിലായിരുന്നുവത്രെ. ഇരുവരും വിവാഹത്തെ കുറിച്ചും ആലോചിച്ചു വരികയായിരുന്നു. ഇരുവരും ടോക്കിയോയിലുള്ള ഒരു അപ്പാട്മെന്റിൽ ഒന്നിച്ചാണ് താമസമൊക്കെ.
Also Read: ഇത് മോഹൻലാൽ ചോദിക്കുക തന്നെ വേണം! വീട്ടിൽ കയറ്റാൻ പറ്റാത്തവളുമാരോ? ലക്ഷ്മി ഏത് അർത്ഥത്തിലാണ് അത് പറഞ്ഞത്; കത്തിപ്പടർന്ന് സോഷ്യൽ മീഡിയഎന്നാൽ ഇതിനിടയിലാണ് What Comes After Love എന്ന കെ ഡ്രാമയുടെ ഷൂട്ടിങും നടന്നത്. ആ സമയത്ത് സഹതാരം മെയ് നാഗാനോയുമായി നടൻ പ്രണയത്തിലായി. ഇരുവരും പരസ്പരം രഹസ്യമായി കൂടിക്കാഴ്ച നടത്താറുണ്ട് എന്നും, മൂന്ന് വർഷത്തോളമായി ഈ ബന്ധം തുടരുകയാണെന്നുമൊക്കെയാണ് കേൾക്കുന്നത്.
Also Read: 47 ആയത്രേ 25 കാരിയുടെ അമ്മ! അറിയുമോ ഈ നിത്യഹരിത നായികയുടെ ബ്യൂട്ടി ആൻഡ് ഹെൽത്ത് സീക്രട്ട്സ്; മഞ്ജു വാര്യരുടെ ചിട്ടകൾ
സകാഗുച്ചി കെന്റാരോ ജാപ്പനീസ് സിനിമാ ഇന്റസ്ട്രിയിൽ പേരുകേട്ട നടനാണ്, തങ്ങളുടെ ഇഷ്ടതാരത്തിന്റെ പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള വാർത്ത ആരാധകർക്കും ഇന്റസ്ട്രിയിലെ സുഹൃത്തുക്കൾക്കും ഷോക്കിങ് ആയിരുന്നു. തന്റെയും കെന്റാരോയുടെയും ജീവിതത്തിൽ നിന്ന് മാറി നിൽക്കണം എന്ന് ഹെയർ സ്റ്റൈലിസ്റ്റ് ആയ പ്രണയിനി മെയ് നാഗാനോയോട് ആവശ്യപ്പെട്ടിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നു.
മൂന്ന് സെഷനുകളായി 10% കുതിച്ച സ്മാൾക്യാപ് ഓഹരി
വിവാഹിതനായ നടൻ കെയ് തനകയുമായുള്ള ഡേറ്റിങിന്റെ പേരിലും നേരത്തെ മെയ് നാഗനോ വാർത്തകളിൽ നിറഞ്ഞിരുന്നു. നടിയോടുള്ള തന്റെ താത്പര്യത്തെ കുറിച്ച് സകാഗുച്ചി കെന്റാരോ പേര് വെളിപ്പെടുത്താത്ത ഹെയർസ്റ്റൈലിസ്റ്റായ കാമുകിയോട് പറഞ്ഞിരുന്നു, ബന്ധം അവസാനിപ്പിക്കുന്ന കാര്യവും സംസാരിച്ചു. സകാഗുച്ചി കെന്റാരോയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ച ആ പെൺകുട്ടി, താനുമായുള്ള ബന്ധം നടന്റെ കരിയറിനെ ബാധിക്കുമോ എന്ന ആശങ്കയിൽ മാറി താമസിക്കുകയാണത്രെ.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·