നാളെ 75 ആം പിറന്നാള്‍ ആഘോഷിക്കുന്ന ചെറുപ്പക്കാരനാണ് ഇത് എന്ന് പറയുമോ? പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

1 week ago 4
മമ്മൂട്ടി യുടെ ഒരു ഫോട്ടോ എന്നാല്‍, അത് സോഷ്യല്‍ മീഡിയയില്‍ ഒരു ബോംബ് ബ്ലാസ്റ്റ് തന്നെയാണ്. വെറുതേ ഒരു സ്‌റ്റൈലിഷ് ചിത്രം പോസ്റ്റ് ചെയ്താല്‍ മതി, ആരാധകര്‍ അതേറ്റെടുക്കും. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഇപ്പോള്‍ മമ്മൂട്ടിയുടെ സന്തതസഹചാരി ആന്റോ ജോസഫ് ആണ് അദ്ദേഹത്തിന്റെ പുതിയ സ്റ്റൈലന്‍ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും സ്റ്റൈലും കണ്ടാല്‍, നാളെ സെപ്റ്റംബര്‍ 7 ന് 75 ആം പിറന്നാള്‍ ആഘോഷിക്കുന്ന ചെറുപ്പക്കാരനാണ് എന്ന് ആരെങ്കിലും പറയുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Samayam Malayalamകുളിക്കുന്ന ഡ്രസ്സ് ഇട്ട് വന്നത് എന്റെ മാത്രം തെറ്റാണ്, പക്ഷേ ക്ലീവേജ് കാണുന്ന ഡ്രസ്സ് ഇട്ടതില്‍ എന്താണ് പ്രശ്‌നം എന്ന് ഐശ്വര്യ ലക്ഷ്മി
ഓറഞ്ച്- പീച്ച് ഷേഡിലുള്ള റിലാക്‌സ്ഡ് ഫിറ്റ് ലിനന്‍ ബട്ടണ്‍-ഡൗണ്‍ ഷര്‍ട്ട് ആണ് മമ്മൂക്ക ധരിച്ചിരിക്കുന്നത്. കൈകള്‍ ചെറുതായി മടക്കിവെച്ചിരിക്കുന്നത് അല്പം കാഷ്വല്‍ ലുക്ക് നല്‍കുന്നു. ഓറഞ്ച് കളര്‍ ഷര്‍ട്ടിന് അനുയോജ്യമായ വെള്ള ഫിറ്റഡ് ലിനന്‍ പാന്റ്‌സ് ഒരു എലഗന്റ് ലുക്ക് നല്‍കുന്നതാണ്. ഷര്‍ട്ടിന്റെ നിറത്തോട് മാച്ച് ചെയ്യുന്ന ഓറഞ്ച് കളര്‍ സ്നീക്കേഴ്സ് (വിന്റേജ് സ്നീക്കേഴ്‌സ് ടൈപ്പ്) ആണ് ധരിച്ചിരിക്കുന്നത്. ഹീല്‍ ഭാഗത്ത് ചെറിയൊരു ചെക്ക്ഡ് ഡിസൈനുമുണ്ട്. കളര്‍ ഗ്ലാസോട് കൂടിയ മെറ്റാലിക് ഫ്രെയിം ട്രെന്‍ഡി സണ്‍ഗ്ലാസ് കൂടെ ആവുമ്പോള്‍ ലുക്ക് പൂര്‍ണം.

ഇടതുകൈയില്‍ ക്ലാസിക് ബ്ലാക്ക് സ്ട്രാപ്പ് വാച്ചും വലതുകൈയില്‍ ഒരു സില്‍വര്‍ മെറ്റാലിക് ബ്രേസ്ലെറ്റും ധരിച്ചിരിക്കുന്നതായി കാണാം. ട്രിം ചെയ്ത് ഒതുക്കിയ കറുത്ത താടിയും വശങ്ങളിലേക്ക് ഒതുക്കിയ സ്‌റ്റൈലിഷ് ഹെയര്‍സ്‌റ്റൈലും അദ്ദേഹത്തിന്റെ സ്വാഭാവിക മാസ് ലുക്ക് ഒന്നുകൂടെ ഇന്‍ഹാന്‍സ് ചെയ്യുകയാണ് ചെയ്യുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആകുകയും ചെയ്തു.


നാളെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ രണ്ട് സിനിമകളുടെ അപ്‌ഡേഷന്‍ വരും എന്നാണ് അറിയുന്നത്. ഒന്ന് രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന, ധനുഷ് - മമ്മൂട്ടി ചിത്രമായ ഓം എന്ന ചിത്രത്തിന്റേതാണ്. നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്കും മമ്മൂക്കയുടെ ജന്മദിനമായ നാളെ പുലര്‍ച്ചെ 12.1 ന് പുറത്തുവിടും. ചിത്രത്തിന്റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനോടകം തന്ന ഹിന്റുകള്‍ തന്നെ ആരാധകര്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു.
Read Entire Article