27 June 2025, 11:35 AM IST

ലെന പങ്കുവെച്ച ചിത്രങ്ങൾ | Photo: Instagram/lenaasmagazine
നാസ സ്‌പേസ് സെന്ററില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ട് ചലച്ചിത്രതാരം ലെന. ഇത്രയും ഗംഭീരമായ അനുഭവങ്ങള്‍ക്ക് ഭര്‍ത്താവ് പ്രശാന്ത് നായരോട് നന്ദി എന്നുപറഞ്ഞാണ് ലെന സോഷ്യല്‍മീഡിയാ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 പറന്നുയര്‍ന്നത്.
ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആക്‌സിയോം 4 ദൗത്യത്തിന്റെ ബാക് അപ് പൈലറ്റ് ആയിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ശുഭാന്‍ശു ശുക്ലയ്ക്ക് പിന്മാറേണ്ടിവന്നാല്‍ പ്രശാന്ത് ബാലകൃഷ്ണന്‍ പകരം പോകാനാണ് നിശ്ചയിച്ചിരുന്നത്. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പേസില്‍ ഇരുവരും പരിശീലനത്തിനെത്തിയിരുന്നു.
ബുധനാഴ്ച വിക്ഷേപണം പൂര്‍ത്തിയാകുന്നതുവരെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ പ്രശാന്തും ഉണ്ടായിരുന്നു. അവിടെനിന്നും അദ്ദേഹം ചിത്രീകരിച്ച വീഡിയോ ലെന തന്നെയാണ് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
2024 ജനുവരി 17-നാണ് ലെനയുടെ വിവാഹം കഴിഞ്ഞത്. ഇക്കാര്യം ലെന തന്നെയാണ് പുറത്തുവിട്ടിരുന്നത്. ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് വരനെന്നും ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് നടി വിവരം പങ്കുവെച്ചത്.
Content Highlights: Actor Lena Shares NASA Photos
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·