നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്, ലഹരിയെ തുരത്തുന്ന സൂപ്പർ ഹീറോകളാകണം -മോഹൻലാൽ

7 months ago 7

22 June 2025, 08:28 AM IST


ലഹരിവിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ട് വിശ്വശാന്തി ഫൗണ്ടേഷൻ

Mohanlal Yoga

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരി സിയാൽ ഓഡിറ്റോറിയത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ ലഹരിക്കെതിരേ നടത്തുന്ന 'ബി എ ഹീറോ... സേ നോ ടു ഡ്രഗ്സ്' കാംപെയ്നിന്റെ ഭാഗമായി മോഹൻലാൽ കുട്ടികൾക്കും യുവാക്കൾക്കുമൊപ്പം യോഗപരിശീലനത്തിൽ | ഫോട്ടോ: റിദിൻ ദാമു | മാതൃഭൂമി

നെടുമ്പാശ്ശേരി: 'എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്....’ മോഹൻലാലിന്റെ പഞ്ച് ഡയലോഗ് ഹർഷാരവത്തോടെയാണ് ജനം സ്വീകരിച്ചത്. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനത്തിൽ 'ബീ എ ഹീറോ' എന്ന പേരിൽ ആരംഭിച്ച ഒരുവർഷം നീളുന്ന ലഹരിവിരുദ്ധ കാംപെയ്ൻ സിയാൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹൻലാൽ.

ഇരകളെയാണ് ഈ വിപത്തിനാവശ്യം. ഉണർന്ന് ഊർജ്വസ്വലതയോടെ പ്രവർത്തിക്കേണ്ട യുവത്വത്തെ ഇരകളാക്കി മയക്കിക്കിടത്താൻ അനുവദിക്കരുത്. നാം ഓരോരുത്തരും മനുഷ്യരക്ഷകരാകുന്ന സൂപ്പർ ഹീറോകളായി മാറേണ്ട സമയമാണിത്. ലഹരിയുടെ തീക്കനലിൽവീണ് വരണ്ടുപോകാൻ ഒരു ജീവനെയും അനുവദിക്കരുത് - മോഹൻലാൽ പറഞ്ഞു.

വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കൊച്ചിൻ സോണൽ ഡയറക്ടർ വേണുഗോപാൽ ജി. കുറുപ്പ് എന്നിവർ സംസാരിച്ചു. ഡോ. ടെസി ഗ്രേസ് മാത്യൂസ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഐഐടി പാലക്കാട്), യോഗ ട്രെയിനറും തെറപ്പിസ്റ്റുമായ ഗിരിജ ബി. നായർ എന്നിവർ ക്ലാസ് നയിച്ചു. വിശ്വശാന്തി ഫൗണ്ടേഷനും നർകോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നുനടത്തുന്ന കാംപെയ്‌നിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

Content Highlights: Mohanlal inaugurated a year-long anti-drug campaign, `Be a Hero,` urging younker to combat cause abuse

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article