Authored by: അശ്വിനി പി|Samayam Malayalam•12 Jun 2025, 1:56 pm
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഗലീഫയിൽ ഫ്ളാറ്റ് സ്വന്തമാക്കിയ ഇന്ത്യയിലെ ഒരേ ഒരു നടൻ മോഹൻലാലാണ് എന്ന വാർത്തകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്
മോഹൻലാൽ (ഫോട്ടോസ്- Samayam Malayalam) വാസ്തവത്തിൽ, 2011 ൽ ആണ് മോഹൻലാൽ ബുർജ് ഖലീഫയിൽ ഫ്ളാറ്റ് സ്വന്തമാക്കി എന്ന വാർത്തകൾ പുറത്തുവന്നത്. മൂന്നര കോടി രൂപയ്ക്ക്, ലോകത്തിലെ ഏറ്റവും ഉയരുമുള്ള കെട്ടിടത്തിലെ ഒരു ഫ്ളാറ്റ് മലയാളത്തിന്റെ സൂപ്പർസ്റ്റാർ സ്വന്തമാക്കി എന്നത് കേരളത്തിനും അദ്ദേഹത്തിന്റെ ഫാൻസിനും അഭിമാനവും അഹങ്കാരവുമുണ്ടാക്കിയ വാർത്തയായിരുന്നു. ഭാര്യ സുചിത്രയുടെ പേരിലാണ് ഫ്ളാറ്റ് വാങ്ങിയത്.
Also Read: ആ നടനെ കല്യാണം കഴിക്കണം എന്നാഗ്രഹിച്ചു, അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞു എന്ന വാർത്ത ആകെ തകർത്തു കളഞ്ഞു എന്ന് മീനമുൻകൂട്ടി പ്ലാൻ ചെയ്ത് വാങ്ങിയതൊന്നും ആയിരുന്നില്ല, നേരത്തെ തന്നെ മോഹൻലാലിന് ദുബായിലെ ഏറ്റവും സമ്പന്നമായ സ്ഥലം എന്നറിയപ്പെടുന്ന അറേബ്യൻ റാഞ്ചസിൽ ഒരു വില്ലയുണ്ട്. ദുബായിൽ അടിക്കടി പോകുന്നതുകൊണ്ടും, സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനാണ് വില്ല വാങ്ങിയത്. അതിന് പുറമെ ബുർജ് ഖലീഫയിൽ ഒരു ഫ്ളാറ്റ് വാങ്ങുക എന്നത് അപ്രതീക്ഷിതമായി എടുത്ത തീരുമാനമായിരുന്നുവത്രെ.
29 ആം നിലയിൽ, 940 സ്ക്വയർഫീറ്റിലുള്ള ഒറ്റ മുറി ഫ്ളാറ്റാണ് വാങ്ങിയത്. അതിലൂടെ ദുബായി നഗരത്തിന്റെ അതി മനോഹരമായ കാഴ്ച കാണാം എന്നും പറയപ്പെടുന്നു. ദുബായിൽ ചിത്രീകരിച്ച മോഹൻലാലിന്റെ കാസനോവ എന്ന ചിത്രത്തിൽ ഈ ഫ്ളാറ്റിലെ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളിത് ഇപ്പോഴാണോ അറിയുന്നത്? 14 വർഷം മുൻപ് ഭാര്യ സുചിത്രയുടെ പേരിൽ മോഹൻലാൽ വാങ്ങിയതാണ് ബുർജ് ഗലീഫയിലെ മൂന്നരക്കോടിയുടെ ഫ്ളാറ്റ്! ഇപ്പോൾ എന്താണ് കാര്യം?
പൊതുവെ ആഡംബരമായ ജീവിതം നയിക്കുന്ന നടനാണ് മോഹൻലാൽ. മലയാളത്തിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം. 8 കോടി മുതൽ 17 കോടിവരെയാണ് മോഹൻലാലിന്റെ പ്രതിഫലം. ബിഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്യുന്നതിന് 18 കോടിയാണ് പ്രതിഫലം എന്ന് കഴിഞ്ഞ വാർഷം വാർത്തകളുണ്ടായിരുന്നു. ഇതിന് പുറമെ നിരവധി ബിസിനസ്സുകളിലും റിയൽ എസ്റ്റേറ്റിലും ഇൻവെസ്റ്റുകലഉമ്ട്. ആഡംബര കാറുകളോടും വാച്ചുകളോടും മോഹൻലാലിനുള്ള പ്രിയം കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്നതാണ്. 5 കോടിയുടെ റേഞ്ച് റോവർ മുതൽ 90 ലക്ഷത്തിന്റെ ടൊയോട്ട വെൽഫർ വരെ നിരവധി കാറുകളാണ് മോഹൻലാലിന്റെ ഗ്യരേജിലുള്ളത്. വാച്ചുകളിലേക്ക് എത്തിയാൽ, 1 കോടിയിലധികം വിലമധിക്കുന്ന ജാക്കോബ് ആന്റ് കോ വാച്ച് വരെ ലാലിന്റെ കലക്ഷനിലുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·