Authored by: അശ്വിനി പി|Samayam Malayalam•8 Jun 2025, 5:07 pm
തമിഴിൽ ഒന്നിനു പിറകെ ഒന്നായി സിനിമകളുടെ തിരക്കിലാണ് സ്വാസിക. സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിലും മികച്ച ഒരു വേഷം സ്വാസിക ചെയ്തിരുന്നു
ജ്യോതികയെ കുറിച്ച് സ്വാസിക (ഫോട്ടോസ്- Samayam Malayalam) Also Read: പതിനഞ്ചാം വയസ്സിലാണ് ഉമ്മയുടെ കല്യാണം കഴിഞ്ഞത്, ഞങ്ങൾ 6 മക്കൾ! ആഗ്രഹിച്ചത് നേടാൻ ഉമ്മയ്ക്ക് കഴിഞ്ഞില്ല, അത് എന്നിലൂടെ നേടുന്നു; അൻസിബ പറയുന്നു
ഞാൻ മാത്രമല്ല, കൂടെ ശിവദയും ഉണ്ടായിരുന്നു. എന്റെ കല്യാണം കഴിഞ്ഞതാണ്, ശിവദ കല്യാണം കഴിഞ്ഞ് കുഞ്ഞുള്ള ആളാണ് എന്നൊക്കെ അറിഞ്ഞപ്പോൾ ജ്യോതിക മാമിന് ഭയങ്കര ക്യൂരിയസ് ആയിരുന്നു, ഇതൊക്കെ എങ്ങനെ സാധിക്കുന്നു, എങ്ങനെ കുടുംബ ജീവിതവും കരിയറും മാനേജ് ചെയ്യുന്നു എന്നൊക്കെയായിരുന്നു ജ്യോതിക മാമിന്റെ സംശയം.
നിങ്ങളുടെ അത്രയും ഞങ്ങൾക്ക് തിരക്കില്ലല്ലോ; കുടുംബ ജീവിതം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന ജ്യോതികയുടെ ചോദ്യത്തിന് സ്വാസികയുടെ മറുപടി
ഞങ്ങളോട് അത് ചോദിച്ചപ്പോൾ ശരിക്കും കൗതുകം തോന്നി, ഇതുവരെ കുഴപ്പമൊന്നുമില്ല മാഡം, എല്ലാം ഒരുവിധം മാനേജ് ചെയ്തു പോകുന്നു. പിന്നെ നിങ്ങളെ പോലെ ഞങ്ങൾക്ക് അത്ര വലിയ തിരക്കുകൾ ഇല്ലല്ലോ. അതുകൊണ്ട കുഴപ്പമില്ല എന്ന് ഞങ്ങൾ പറഞ്ഞു. കുടുംബത്തിലുള്ള ആളുകൾ നമ്മളോട് വിശേഷങ്ങൾ എല്ലാം ചോദിക്കില്ലേ. അതുപോലെയായിരുന്നു ജ്യോതിക മാഡത്തിനൊപ്പമുള്ള സംസാരം. കുടുംബത്തെ കുറിച്ച്, ഭക്ഷണത്തെ കുറിച്ച്, ഡയറ്റിനെ കുറിച്ചൊക്കെയായിരുന്നു ഞങ്ങൾ സംസാരിച്ചത്. ലേഡീസ് ഗ്യാങ് ആയിരുന്നു. സൂര്യ സർ സിനിമയെ കുറിച്ചും, നമ്മളുടെ വർക്കിനെ കുറിച്ചും സംസാരിച്ച് പ്രശംസിക്കുകയൊക്കെ ചെയ്തു- സ്വാസിക പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·